തദ്ദേശ തിരഞ്ഞെടുപ്പില്‍ പോറ്റിയേ കേറ്റിയേ ഏറ്റില്ലെന്ന് മുഖ്യമന്ത്രി ; സ്വര്‍ണ്ണക്കൊളളപ്രതികളുടെ സോണിയാഗാന്ധിയ്‌ക്കൊപ്പമുളള ചിത്രം ചൂണ്ടിക്കാണിച്ച് തിരിച്ചടിച്ച് പിണറായി

Pinarayi-Vijayan

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ തോതില്‍ പ്രചാരണം നടത്തിയെങ്കിലും, അത് എല്‍ഡിഎഫിന് രാഷ്ട്രീയമായി തിരിച്ചടിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) വ്യക്തമാക്കി.
ഈ വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ശക്തവും കൃത്യവുമായ നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണ നല്‍കുന്നു. , എസ്ഐടി കേസ് ഫലപ്രദമായി അന്വേഷിച്ചുവരുകയാണ്.

എസ്ഐടി രൂപീകരിച്ചപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണെന്നും, എന്നാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാസുവിന്റെ ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ജഡ്ജി നടത്തിയ ചില പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതല്ലെന്നും, അത്തരം പരാമര്‍ശങ്ങള്‍ എങ്ങിനെ ഉണ്ടായെന്ന് ഹൈക്കോടതി തന്നെ പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കേസുമായി ബന്ധപ്പെട്ട ചിലര്‍ക്ക് മികച്ച കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉന്നയിച്ചു.”ഞങ്ങള്‍ അത് വലിയ പ്രചാരണമായി പറഞ്ഞില്ല; പക്ഷേ എന്റെ ഫോട്ടോ വരെ ഉപയോഗിച്ച് ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ നടത്തി,” എന്ന് അദ്ദേഹം പറഞ്ഞു.

പോറ്റി തന്റെ ചെവിയില്‍ എന്തോ പറഞ്ഞു എന്ന രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി തള്ളി.പോറ്റിയും ഗോവര്‍ദ്ധനും സോണിയ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, സോണിയ ഗാന്ധിയെ കാണാന്‍ പോലും സാധാരണ ആളുകള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സ്വര്‍ണക്കേസ് പ്രതികള്‍ക്ക് അവരുമായി കൂടിക്കാഴ്ച നടത്താന്‍ എങ്ങിനെ അവസരം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്‍ഡിഎഫിനെ ശബരിമല വിഷയം ബാധിച്ചില്ലെന്ന് ന്യായീകരിക്കാന്‍ പന്തളം, കൊടുങ്ങല്ലൂര്‍ ഉദാഹരണങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.ശബരിമല വിവാദം എല്‍ഡിഎഫിനെതിരായിരുന്നെങ്കില്‍ പന്തളം നഗരസഭയില്‍ തിരിച്ചടി ഉണ്ടാകേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.പന്തളം നഗരസഭ ബിജെപിക്ക് നഷ്ടമായതും, കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് നേട്ടം കൈവരിച്ചതും ശബരിമല വിഷയം ജനങ്ങള്‍ വേറിട്ട നിലയിലാണ് വിലയിരുത്തിയതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് തോല്‍വി പ്രത്യേക സാഹചര്യത്തിലാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിച്ചെന്നും, പ്രാദേശിക നീക്കുപോക്കുകളാണ് ഫലത്തില്‍ നിര്‍ണായകമായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയെ ഫലപ്രദമായി പ്രതിരോധിച്ചത് എല്‍ഡിഎഫാണെന്നും, പ്രതിപക്ഷമായിരുന്ന പാലക്കാട് യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് എല്‍ഡിഎഫിനാണെന്നും,ഏകദേശം 12 വാര്‍ഡുകളില്‍ 60ല്‍ താഴെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് തോറ്റതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ വാര്‍ഡുകളില്‍ യുഡിഎഫ് വോട്ടുകള്‍ 1000ല്‍ താഴെയായിരുന്നുവെന്നും, യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളും 1000ല്‍ താഴെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.