സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു റെക്കോർഡ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ബീഹാർ സ്വദേശിയായ കൗമാര താരം വൈഭവ് സൂര്യവൻഷി. അയർലൻഡിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പര്യടനത്തിൽ വൈഭവിനെ ഉൾപ്പെടുത്താൻ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ മാസമാണ് വൈഭവ് 15 വയസ്സിലേക്ക് കടന്നത്.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ഈ ഇടങ്കയ്യൻ ബാറ്ററെ ദേശീയ ടീമിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം അയർലൻഡ് പര്യടനത്തിനുള്ള യുവനിരയുടെ പട്ടികയിൽ വൈഭവിന്റെ പേരും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
 പുരുഷ വിഭാഗത്തിൽ 16 വർഷവും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യയ്ക്കായി അ രങ്ങേറിയത്.വനിതാ ക്രിക്കറ്റിൽ 15 വർഷവും ഏഴ് മാസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച ഷഫാലിയുടെ റെക്കോർഡും അപകടത്തിലാണ്. 2011 മാർച്ച് 27-ന് ജനിച്ച വൈഭവ് അയർലൻഡ് പര്യടനത്തിൽ കളത്തിലിറങ്ങിയാൽ 15 വയസ്സും ഏകദേശം 100 ദിവസവും മാത്രമാകും പ്രായം. ഇതോടെ ഇന്ത്യൻ ജേഴ്സിയണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി വൈഭവിന് സ്വന്തമാകും.
മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ അയർലൻഡിലേക്ക് അയക്കാനാണ് ബിസിസിഐ തീരുമാനം. വൈഭവിനെ കൂടാതെ മറ്റ് ചില യുവതാരങ്ങളെയും അയർലൻഡ്, സിംബാബ്‌വേ പര്യടനങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. സച്ചിന്റെ റെക്കോർഡ് ഒരു പതിനഞ്ചുകാരൻ തകർക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.