ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് വില വർദ്ധിപ്പിക്കുന്നു. 2026 മെയ് മാസം മുതൽ ഹ്യുണ്ടായിയുടെ എല്ലാ മോഡലുകൾക്കും ഒരു ശതമാനം വരെ വില വർദ്ധനവ് നിലവിൽ വരുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. നിർമ്മാണ ചെലവിലുണ്ടായ വർദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കി.
ഈ ഏപ്രിൽ മാസം മുതൽ രാജ്യത്തെ മറ്റ് പ്രമുഖ വാഹന കമ്പനികളും വില പരിഷ്കരണം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹ്യുണ്ടായിയും തങ്ങളുടെ മുഴുവൻ മോഡലുകൾക്കും വില കൂട്ടാൻ ഒരുങ്ങുന്നത്.
ഓരോ മോഡലിനും വകഭേദത്തിനും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും ഏകദേശം ഒരു ശതമാനം വരെയാണ് വില ഉയരുക. പുതുതായി വിപണിയിലെത്തിയ ഗ്രാൻഡ് i10 നിയോസ് വൈബ് എഡിഷൻ, ക്രെറ്റ സമ്മർ എഡിഷൻ, 2026 വെർണ, എക്സ്റ്റർ എന്നിവയുൾപ്പെടെയുള്ള എല്ലാ കാറുകൾക്കും പുതിയ വില ബാധകമാകും.ഹ്യുണ്ടായിയുടെ ജനപ്രിയ എസ്യുവിയായ വെന്യുവിനെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ മൂന്നാമത്തെ വില വർദ്ധനവാണിത്. ജനുവരിയിലും മാർച്ചിലും വെന്യുവിന്റെ വില കമ്പനി ഉയർത്തിയിരുന്നു.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; സ്വർണ്ണ ഇറക്കുമതി ചട്ടങ്ങളിൽ നിയന്ത്രണവുമായി കേന്ദ്രം
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് അനുബന്ധ ചെലവുകളും വർദ്ധിച്ചതാണ് വാഹനങ്ങളുടെ വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. വരും മാസങ്ങളിൽ മറ്റ് പ്രമുഖ കാർ നിർമ്മാതാക്കളും സമാനമായ രീതിയിൽ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.


ആമസോണില്‍ 16,000 ജീവനക്കാരെ പിരിച്ചുവിട്ടു; മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടല്‍





