വിവാദ പോലീസ് നിയമനം: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു; ഷിനു ചൊവ്വയ്ക്ക് വിജയം

തിരുവനന്തപുരം: കായിക താരങ്ങളെ ഗസറ്റഡ് റാങ്കിൽ പോലീസിൽ നിയമിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് കടുത്ത തിരിച്ചടി. നിയമനത്തിന് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയിൽ ചിത്തരേശ് പരാജയപ്പെട്ടു. അതേസമയം, ഇദ്ദേഹത്തിനൊപ്പം നിയമന ശുപാർശ ലഭിച്ച മറ്റൊരു ലോക ചാമ്പ്യനായ ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ വിജയിച്ചു.
സ്പോർട്സ് ക്വാട്ടയിൽ ഇവർക്ക് പോലീസ് നിയമനം നൽകാനുള്ള ഉത്തരവ് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. കായികക്ഷമതാ പരിശോധന ഒഴിവാക്കി നേരിട്ട് ഗസറ്റഡ് റാങ്കിൽ നിയമനം നൽകുന്നതിനെതിരെ സേനയ്ക്കുള്ളിൽ നിന്നും പ്രതിപക്ഷത്തു നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇവർക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.നിയമനം വിവാദമായതോടെ ഡിജിപി ഇടപെടുകയും ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാൻ ഉത്തരവിടുകയുമായിരുന്നു.
കഴിഞ്ഞ മാസം നടത്തിയ ഈ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്തരേശിന്റെ ശാരീരികക്ഷമതയിൽ പോലീസിന് ആവശ്യമായ നിശ്ചിത മാനദണ്ഡങ്ങളിൽ കുറവുണ്ടായതാണ് തിരിച്ചടിയായതെന്നാണ് സൂചന. 2019-ൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേശ് നടേശൻ. ഷിനു ചൊവ്വയാകട്ടെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പ്രമുഖ താരവുമാണ്.
ഗസറ്റഡ് റാങ്കിലുള്ള നിയമനമായതിനാൽ വൈദ്യപരിശോധനയിലെ പരാജയം ചിത്തരേശിന്റെ പോലീസ് പ്രവേശനത്തിന് വലിയ തടസ്സമായേക്കും. സർക്കാരിന്റെ സ്പെഷ്യൽ റൂൾ പ്രകാരമുള്ള നിയമനമായതിനാൽ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പിൽ നിന്ന് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.