ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (NFDC) പാർട്ട്ടൈം ചെയർമാനായി പ്രശസ്ത നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങൾ രൂപീകരിക്കുന്നതിലും രാജ്യത്തെ ചലച്ചിത്ര വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻഎഫ്ഡിസി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിന് ലഭിച്ച ഈ പുതിയ ചുമതല അദ്ദേഹത്തിന്റെ രാഷ്ട്രീയ-സിനിമാ ജീവിതത്തിലെ വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

‘കാശ്മീരം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ കൃഷ്ണകുമാർ നിരവധി മലയാളം, തമിഴ് സിനിമകളിലും ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
2021 ഫെബ്രുവരിയിലാണ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.


കൊല്ലത്ത് ഉത്സവത്തിനിടെ 19കാരനെ കുത്തിക്കൊന്നു; കാലില്‍ ചവിട്ടിയെന്ന നിസ്സാര പ്രകോപനത്തില്‍ അഞ്ചംഗ സംഘത്തിന്റെ ക്രൂരത, തേജസിനെ അക്രമിസംഘം കുത്തി വീഴ്ത്തി
പിണറായിയുടെ ‘മാറി നില്ക്ക്’ വിളിയില്‍ സി.പി.എം പ്രതിസന്ധിയിലോ?നാടാര്‍ കോട്ടകളില്‍ വന്‍ വിള്ളല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ; പാറശ്ശാലയും നെയ്യാറ്റിന്‍കരയും ഇടതുപക്ഷത്തിന് ബാലികേറാമലയാകുമോ?





