കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് നടത്തിയ “പോ മോനെ വിജയാ” എന്ന പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് “ഡാഷ് മോനെ രേവന്താ..” എന്ന തരത്തിൽ പിണറായി വിജയൻ തിരിച്ചടിച്ചത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിന്റെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസും ബിജെപിയും ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ പാപ്പരത്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്ക് ആളുകളെ സപ്ലൈ ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ഇപ്പോൾ എവിടെയാണെന്ന് നോക്കിയാൽ അത് മനസ്സിലാകും. 2016-ൽ നേമത്ത് ഒ. രാജാഗോപാലിനെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും ഡീൽ രാഷ്ട്രീയം സിപിഎമ്മിന്റെ കുപ്പായമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴയിൽ ജി. സുധാകരൻ നടത്തുന്ന പരാമർശങ്ങൾക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സ്വന്തം സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തുന്നത്. കോൺഗ്രസിനെ പ്രീതിപ്പെടുത്താനാണ് ഈ ശ്രമമെന്നും എന്നാൽ പുന്നപ്ര-വയലാറിന്റെ പൈതൃകമുള്ള അമ്പലപ്പുഴയിൽ ഇതൊന്നും ഏൽക്കില്ലെന്നും പിണറായി വ്യക്തമാക്കി.
2018-ലെ പ്രളയം മനുഷ്യനിർമ്മിതമല്ലെന്ന് വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ആരോപണങ്ങൾ വെറും ദുരാരോപണങ്ങൾ മാത്രമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.


പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം, കട അടിച്ചുതകർത്തു! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ യുവാവ്
വാക്കുതര്‍ക്കത്തിനിടയില്‍ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല’,കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായ നിരീക്ഷണം, യുവാവിനെ കുറ്റവിമുക്തനാക്കി





