തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ കേസ് ഫയൽ ചെയ്തു. കേരള കൗമുദി പത്രത്തിന് നോട്ടീസ് അയച്ച ശേഷം അഡ്വ രാജഗോപാലാൻ നായർ മുഖേന തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി കടകംപള്ളി സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ കേരള കൗമുദി ദിനപത്രം കടകംപള്ളിയുടെ വിജയ സാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശത്തോടെ നിരവധി വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ച് വരികയാണെന്ന് നോട്ടിസിൽ പറയുന്നു.
ബി ജെ പി -എൻ ഡി എ സ്ഥാനാർഥിയെ സഹായിക്കുന്നതിന് ഉതകുന്ന വിധത്തിൽ ബോധപൂർവം വാർത്തകൾ സൃഷ്ടിക്കുകയും ബി ജെ പി സ്ഥാനാർഥിയെ അസാധാരണമായി ഉയർത്തി കാണിക്കത്തക്ക വിധത്തിൽ വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത് വരികയാണ്. തുടർന്ന് മാർച്ച് മാസം 28ന് ശബരിമല സ്വർണകൊള്ള സംബന്ധിച്ച് കടകംപള്ളിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന നിലയ്ക്കും എതിർ സ്ഥാനാർഥികൾ ശബരിമല സംരക്ഷകർ എന്ന നിലയ്ക്കും കഴക്കൂട്ടത്ത് നന്മയുടെയും തിന്മയുടെയും പോരാണ് നടക്കുന്നതെന്നും വാർത്ത പ്രസിദ്ധീകരിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവിന് എതിരായി തിരുവനന്തപുരം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിൽ ശബരിമലയിൽ കൊള്ള കൂടുതലും നടന്നത് കടകംപള്ളിയുടെ കാലത്താണ് എന്ന് വി ഡി സതീശൻ സത്യവാങ്മൂലം നൽകിയെന്നും തെളിവ് ഹാജരാക്കിയെന്നും തികച്ചും വ്യാജമായ വാർത്ത പത്രത്തിൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം കോടതിയിൽ നടക്കുന്ന കേസിൽ അപ്രകാരം ഒരു സത്യവാങ്മൂലമോ തെളിവോ വി ഡി സതീശൻ ഹാജരാക്കിയിട്ടില്ല. പ്രത്യക്ഷത്തിൽ തന്നെ ദോഷം സംഭവിക്കുന്ന രീതിയിൽ കളവായ വാർത്ത സൃഷ്‌ടിച്ച് കേരള കൗമുദി പത്രം നിരന്തരമായി പ്രചരണം നടത്തുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രൻ കേസിൽ ആരോപിചിട്ടുള്ളത്.
പെയ്ഡ് വാർത്തയും വ്യാജ വാർത്തയും പ്രചരിപ്പിക്കുന്നത് ഇന്ത്യൻ പ്രസ്സ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ കേരള കൗമുദി പത്രത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ അഭിഭാഷകൻ മുഖേന പ്രെസ്സ് കൗൺസിൽ ഓഫ് ഇന്ത്യക്ക് അപ്പീൽ സമർപ്പിച്ചിട്ടുമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നേമത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ അനുവദിക്കും; പാലക്കാട്ടെ മത്സരത്തിന് സുരേന്ദ്രന്; തൃശൂരിലേക്ക് മാറാന്‍ എംടി രമേശ്; ഒല്ലൂരില്‍ മുന്‍ മേയര്‍; പത്മജാ വേണുഗോപാല്‍ മത്സരിക്കുമോ? എല്ലാം ആര് എസ് എസ് തീരുമാനിക്കും; സുരേഷിന് സീറ്റ് നല്‍കില്ല; ബിജെപിയില്‍ ചര്‍ച്ച സജീവം





