പാട്ന: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ സ്മാര്‍ട്ട്ഫോണും ഹാന്‍ഡ്ബാഗും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്ന വഴിയാണ് മോഷണത്തിനിരയായത്. ബാഗിലുണ്ടായിരുന്ന 40000 രൂപയും, സ്മാര്‍ട്ട് ഫോണും, സ്വര്‍ണക്കമ്മലും നഷ്ടമായി, ബാഗിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടായി.
എസി കോച്ചില്‍ രാത്രി ലോവര്‍ ബര്‍ത്തില്‍ ഉറങ്ങുമ്പോഴായിരുന്നു മോഷണം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. പുലര്‍ച്ചെയായിരിക്കും മോഷണം നടന്നതെന്നാണ് നിഗമനം. സംഭവത്തില്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്കി. റെയില്‍വേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
കേന്ദ്രത്തിനെതിരെ കേരളം സമരത്തിലേക്ക്! മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 12-ന് സത്യാഗ്രഹം; തടഞ്ഞുവെച്ചത് 5,784 കോടി


നഴ്സുമാരുടെ സമരം പിൻവലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ ചർച്ച





