കൊച്ചി: കൊച്ചിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം സ്വദേശി കെ.കെ. രാജനെയാണ് (52) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് പ്രവർത്തിക്കുന്ന ‘കെ.കെ.ആർ. ബേക്സ് ആൻഡ് ജ്യൂസസ്’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. പാചകവാതക ക്ഷാമത്തെത്തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നതും പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
ഈ വർഷം ജനുവരി ഒന്നിനാണ് രാജൻ ഏറെ പ്രതീക്ഷയോടെ കാക്കനാട്ട് പുതിയ ഹോട്ടൽ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് നിലനിൽക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതേത്തുടർന്ന് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.
ലോണെടുത്തും മറ്റും തുടങ്ങിയ സ്ഥാപനം പ്രതിസന്ധിയിലായതോടെ രാജൻ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട! നൗഫിയയുടെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎ ശേഖരം പിടിച്ചെടുത്ത് പോലീസ്


ആന്‍ഡമാന്‍ വനത്തില്‍ തൃക്കാക്കര പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്; 20 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മുങ്ങിയ ബംഗാള്‍ സ്വദേശികള്‍ കുടുങ്ങി; അതിസാഹസികമായി പ്രതികളെ പിടികൂടി കേരള പോലീസ്




