മുംബൈ: തലസ്ഥാനമായ ന്യൂഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വം നൽകുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ വൻനഗരങ്ങളിൽ പ്രതിഷേധം പടരുമ്പോൾ, മുംബൈയിൽ നിന്നുള്ള ഒരു യുവതിയുടെ ധീരമായ പോരാട്ടം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയാകുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പാഞ്ഞുവന്ന പോലീസ് വാനിന് മുന്നിൽ ഭയലേശമന്യേ പാറപോലെ ഉറച്ചുനിന്ന് വണ്ടി തടഞ്ഞ യുവതിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. മുംബൈ ദാദറിലെ ശിവാജി പാർക്കിന് സമീപം കനത്ത മഴയെപ്പോലും അവഗണിച്ച് ഹൂഡി ധരിച്ച് പോലീസ് വാഹനത്തിന് മുന്നിൽ ഒറ്റയ്ക്ക് നിലയുറപ്പിച്ച ഈ യുവനടിയുടെ ധീരത കാണികൾക്കും മറ്റ് പ്രതിഷേധക്കാർക്കും വലിയ ആവേശമാണ് പകർന്നുനൽകിയത്. നടിയുടെ ഈ ഒറ്റയാൾ പോരാട്ടം കണ്ടതോടെ മറ്റ് പ്രക്ഷോഭകരും പോലീസ് വാനിന് ചുറ്റും തടിച്ചുകൂടുകയും ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയും ചെയ്തു. പ്രതിഷേധക്കാരുടെ ഈ അപ്രതീക്ഷിത മുന്നേറ്റവും ആവേശവും കണ്ടതോടെ പോലീസ് ഒടുവിൽ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയക്കാൻ നിർബന്ധിതരാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വാൻ തടഞ്ഞ ആ ധീരയായ യുവതി റിയാ അഹീർ എന്ന യുവനടിയും സംരംഭകയുമാണെന്ന് വ്യക്തമായത്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള റിയാ അഹീർ നിരവധി പ്രശസ്ത മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ദിൽബര’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലാണ് റിയ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ച റിയ, താൻ ഒരു വിദ്യാർത്ഥിയല്ലെങ്കിലും പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകാനാണ് താനെത്തിയതെന്ന് തുറന്നുപറഞ്ഞു. പോലീസ് അവരുടെ ഉത്തരവാദിത്തം ശരിയായ രീതിയിൽ നിർവ്വഹിക്കുന്നില്ലെന്നും അവർ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത സാഹചര്യത്തിൽ പൗരന്മാരെന്ന നിലയിൽ സ്വന്തം കടമ തങ്ങൾ തന്നെ നിറവേറ്റേണ്ടതുണ്ടെന്നും റിയ വ്യക്തമാക്കി. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തത് തികച്ചും തെറ്റായ നടപടിയാണെന്നും റിയ അഹീർ കൂട്ടിച്ചേർത്തു.
റിയായുടെ ഈ സാഹസിക പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആയിരക്കണക്കിന് ആളുകളാണ് താരത്തിന്റെ നട്ടെല്ലുള്ള നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയത്. നെഞ്ചിൽ കനലായ അമർഷവും എന്നാൽ പെരുമാറ്റത്തിൽ തികഞ്ഞ സമാധാനവും സൂക്ഷിച്ചാണ് മുംബൈയിലെ യുവത്വം തെരുവിലിറങ്ങിയതെന്നും, പോലീസിന്റെ ക്രൂരമായ കൈകാര്യം ചെയ്യലുകൾക്കും കസ്റ്റഡി നടപടികൾക്കും വിധേയരാകുമ്പോഴും അവർ തങ്ങളുടെ അവകാശങ്ങൾക്കായി തികഞ്ഞ അന്തസ്സോടെയും വീര്യത്തോടെയുമാണ് പോരാടുന്നതെന്നും രോഹൻ ജോഷി കുറിച്ചു.
ഡൽഹിയിലെ സി.ജെ.പി വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ അലയൊലികൾ മുംബൈയിലും ശക്തി പ്രാപിച്ചതോടെ പലയിടത്തും പ്രതിഷേധക്കാർക്ക് നേരെ പോലീസ് കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ട്. നിയമവിരുദ്ധമായി സംഘം ചേർന്നതിനും നിരോധനാജ്ഞ ലംഘിച്ചതിനും ജൂലൈ 18 മുതൽ മുംബൈ പോലീസ് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ഞൂറോളം പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കടുത്ത പോലീസ് നടപടികൾക്കിടയിലും, അധികാരികളുടെ അനീതിക്കെതിരെ തെരുവിൽ നട്ടെല്ലോടെ ഉറച്ചുനിന്ന റിയ അഹീർ എന്ന യുവനടി മുംബൈയിലെ പ്രതിഷേധങ്ങളുടെ ശക്തമായ മുഖമായി മാറിയിരിക്കുകയാണ്.


ബോംബുകള്‍ പുസ്തകത്തിലാകും; തല്ക്കാലം ‘മൗനവ്രതത്തില്‍’ പദ്മകുമാര്‍; കുറ്റപത്രം വരും മുന്‍പേ കടുത്ത നടപടി ഒഴിവാക്കാന്‍ സിപഎം ‘തൂക്കപ്പാലത്തില്’
വോക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ചെല്ലപ്പന് എങ്ങനെ താത്ക്കാലിക ഓഫീസിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ സ്വയം കുരുക്കിട്ട് മരിച്ചു; വൈക്കത്തേത് കൊലയോ? സിപിഐയെ നടുക്കി അസ്വാഭാവിക മരണം; വൈക്കത്ത് സംഭവിക്കുന്നത് എന്ത്?





