പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കുമൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി ഉത്തരവിറങ്ങി. നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയാണ് പ്രൾഹാദ് ജോഷി. ഇതിന് പുറമെ പുതിയ പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെയും ചുമതല അദ്ദേഹത്തിനുണ്ട്. ഡൽഹിയിലെ ജന്തർ മന്തറിലടക്കം ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങൾ ഒടുവിൽ സർക്കാരിന്റെ നിർണ്ണായക തീരുമാനത്തിലേക്ക് വഴിമാറുകയായിരുന്നു.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമരം ശക്തമായ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാനാണ് താൻ പദവി ഒഴിയുന്നതെന്ന് അദ്ദേഹം രാജിസത്തിൽ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്ന് പുതിയ ചുമതല ഏറ്റെടുത്ത ശേഷം പ്രൾഹാദ് ജോഷി പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല പുതിയ മന്ത്രിക്ക് കൈമാറിയതോടെ സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സുവേന്ദു സർക്കാർ ; ഏകീകൃത സിവിൽ കോഡ് ബിൽ അടുത്താഴ്ച നിയമസഭയിൽ


അയോധ്യക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും വമ്പൻ സാമ്പത്തിക തട്ടിപ്പ് ; പരാതിയുമായി പൂജാരി





