കൊടുങ്ങല്ലൂർ ഭരണി വ്യാജ വീഡിയോ: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു; കർശന നിരീക്ഷണവുമായി പോലീസ്

തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോലീസ് മർദ്ദനം എന്ന പേരിൽ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ കർശന നിയമനടപടിയുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൊടുങ്ങല്ലൂർ പോലീസ്ൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ അറിയിച്ചു.
ഉത്സവ പരിപാടികളുടെ ഭാഗമായി നടന്ന കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്കുമെന്ററി ചിത്രീകരിച്ചതിനാണ് ഒരു കേസ്.മ റ്റൊന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു മത സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനും.
വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്തവർക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തുള്ളി വരുന്ന കോമരത്തെ പോലീസ് ചവിട്ടി വീഴ്ത്തുന്നു എന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടത്. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയായിരുന്നു ചിത്രീകരണം. എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ട് ഈ ദൃശ്യങ്ങൾ ദുരുദ്ദേശത്തോടെ വ്യാപകമായി പ്രചരിപ്പിക്കു കയായിരുന്നു.
ഡോക്യുമെന്ററി ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നില്ല. അനുമതിക്കായി ബന്ധപ്പെട്ടവർ കോടതിയെ സമീപിച്ചെങ്കിലും കോടതി അനുമതി നൽകിയില്ല. ദേവസ്വം മാനേജർ വിനോദ് കുമാറിന്റെ പരാതിയിലാണ് അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെയെടുത്ത കേസ് പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്.
തുള്ളി വരുന്ന കോമരത്തിനെ യൂണിഫോമിൽ എസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. നിയമസഭാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ജാതി-മത- രാഷ്ട്രീയ വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്നതിനെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കൃഷ്ണകുമാർ അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.