കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുകയുന്ന ഗ്രൂപ്പ് പോരുകള്‍ കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ മറനീക്കി പുറത്ത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരനോട് രാഹുല്‍ ഗാന്ധി കാട്ടിയ ‘അനാദരവ്’ അണികള്‍ക്കിടയില്‍ വലിയ തീപ്പൊരിയായി പടരുകയാണ്. സ്വന്തം പേരെഴുതി വെച്ച കസേരയില്‍ ഇരുന്നിട്ടും, അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ പരസ്യമായി ആവശ്യപ്പെട്ടത് സുധാകരനെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
വേദിയിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് തന്റെ പേരുള്ള കസേരയിലാണ് സുധാകരന്‍ ഇരുന്നത്. എന്നാല്‍ വേദിയിലെത്തിയ രാഹുല്‍ ഗാന്ധി, സുധാകരനോട് ആ സീറ്റില്‍നിന്ന് മാറാന്‍ കര്‍ക്കശമായി നിര്‍ദ്ദേശിക്കുകയായിരുന്നു. സുധാകരന്‍ ഉടന്‍ തന്നെ സീറ്റ് ഒഴിഞ്ഞുകൊടുത്തു. തൊട്ടുപിന്നാലെ സണ്ണി ജോസഫിനെ ആ കസേരയില്‍ ഇരുത്തുകയും ചെയ്തു. ഒരു മുന്‍ സംസ്ഥാന അധ്യക്ഷനോട് ദേശീയ നേതാവ് കാട്ടിയ ഈ മര്യാദകേട് കണ്ണൂരിലെ സുധാകര അനുകൂലികളെ ചൊടിപ്പിച്ചിട്ടുണ്ട്.
ശശി തരൂരിന്റെ പേര് പ്രസംഗത്തില്‍നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയതിന് പിന്നാലെ സുധാകരനെയും പരസ്യമായി ഒതുക്കിയത് കേരളത്തിലെ പുതിയ അധികാര കേന്ദ്രങ്ങളെ വാഴിക്കാനാണെന്ന സൂചന ബലപ്പെടുന്നു. സി.പി.എം കോട്ടകളില്‍ കടന്നുകയറി തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്ത നേതാവിനെ സ്വന്തം പാര്‍ട്ടി വേദിയില്‍ അപമാനിച്ചത് നീതീകരിക്കാനാവില്ലെന്നാണ് അണികളുടെ പക്ഷം. സുധാകരനോട് രാഹുലിന് എന്തോ പ്രത്യേക പകയുണ്ടെന്ന ആരോപണവും ഗ്രൂപ്പ് പോരുകളില്‍ സജീവമാകുന്നു.
കെ.സി. വേണുഗോപാലിനെ മുന്‍നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിനെ പുനര്‍നിര്‍മ്മിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ക്കിടയില്‍ സുധാകരനെപ്പോലൊരു ജനകീയ നേതാവിനെ ബലികൊടുക്കുന്നത് ഗുണകരമാകില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ ഭയപ്പെടുന്നു. കൊച്ചിയില്‍ നടന്ന ഈ ‘കസേര കളി’ വരും ദിവസങ്ങളില്‍ കെ.പി.സി.സിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകും.
ശക്തമായ തിരിച്ചടി നല്‍കുമെന്ന വികാരം സുധാകരന്‍ ക്യാമ്പില്‍ ശക്തമാണ്. തരൂരിനും സതീശനും സുധാകരനും ചെന്നിത്തലയ്ക്കും നേരെ ഒരേസമയം നടന്ന ഈ ‘രാഹുല്‍ ശൈലി’ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഐക്യത്തിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ഇടപെടല്‍; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല; ഐ.എ.എസ്, ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്





