ഓപ്പറേഷൻ തൂഫാൻ ; നാളെ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരി ശൃംഖലയയെ ആകെ പിടിച്ചു കുലുക്കിയ ‘ഓപ്പറേഷൻ തൂഫാൻ : ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക്  പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും. നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണ്ണായകമായ കൂടിക്കാഴ്ച നടക്കുക. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലഹരിവിരുദ്ധ പോരാട്ടത്തില്‍ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തില്‍ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇതിനകം തന്നെ ചർച്ചകള്‍ നടത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.