2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞതോടെ ഫുട്ബോൾ ലോകം ആവേശത്തിൽ. ചൊവ്വാഴ്ച നടന്ന പ്രീ-ക്വാർട്ടർ പോരാട്ടങ്ങളിൽ അത്യന്തം നാടകീയമായ വിജയങ്ങളുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്‌സർലൻഡും അവസാന എട്ടിൽ ഇടംപിടിച്ചു. അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ 3-2 എന്ന സ്കോറിനാണ് അർജന്റീന മറികടന്നത്.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെയും 67-ാം മിനിറ്റിൽ മൊസ്തഫ സിക്കോയിലൂടെയും ഈജിപ്ത് അപ്രതീക്ഷിത ലീഡ് നേടി. ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷോബീർ തടഞ്ഞത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാൽ മത്സരത്തിന്റെ അവസാന 11 മിനിറ്റിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ അർജന്റീന വിജയം പിടിച്ചെടുത്തു. 79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും 83-ാം മിനിറ്റിൽ മെസ്സിയും ഗോളുകൾ നേടി ഒപ്പമെത്തി. തുടർന്ന് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ വിജയഗോൾ സ്വന്തമാക്കുകയായിരുന്നു.
മറ്റൊരു പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്‌സർലൻഡ് തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബലിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് തുണയായത്. ഡാവിൻസൺ സാഞ്ചസിന്റെയും ജുവാൻ ഹെർണാണ്ടസിന്റെയും കിക്കുകൾ തടഞ്ഞ കോബൽ സ്വിസ് പടയ്ക്ക് നിർണ്ണായകമായ മുൻതൂക്കം നൽകി.
ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു; ബെൽജിയത്തെ പൂട്ടി ഇറാൻ, ഉറുഗ്വായെ തളച്ച് കേപ് വെർദെ
ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സർലൻഡ് ചരിത്ര വിജയം കുറിച്ചു. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.


പന്തുരുളും മുന്‍പേ ആവേശക്കടലായി കേരളം; ഗ്രാമങ്ങളില്‍ വമ്പന്‍ ദൃശ്യരൂപങ്ങളും തോരണങ്ങളും; ഉറക്കമില്ലാത്ത രാവുകളിലേക്ക് കായികപ്രേമികള്‍; മലബാറിലെ കാല്‍പ്പന്ത് കോട്ടകള്‍ മുതല്‍ തീരദേശങ്ങള്‍ വരെ ആഗോള കായിക മാമാങ്കത്തിന്റെ ലഹരിയില്‍; തെരുവുകളില്‍ പതാകയേന്തി ആരാധകരുടെ പ്രകടനങ്ങള്‍





