കൊച്ചി: മലയാള സിനിമയിലെ അതികായനായിരുന്ന സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ‘ഓപ്പറേഷന്റെ’ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അനുഗ്രഹം വാങ്ങാന്‍ കാരവനിലെത്തിയപ്പോഴാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന നടിയുടെ മൊഴി കേട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേശ്വര്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അതിക്രമത്തിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് കാരവന് പുറത്തിറങ്ങിയ നടിയെ സെറ്റിലുണ്ടായിരുന്നവര്‍ ആശ്വസിപ്പിച്ചു.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/5hKpkyAsxbQ?si=danmEglJZE9c0T1F” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
സിനിമാ സെറ്റിലെ മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ അനുഗ്രഹം വാങ്ങാനാണ് നടി രഞ്ജിത്തിന്റെ കാരവനിലേക്ക് ചെന്നത്. എന്നാല്‍ അവിടെ വെച്ച് നേരിടേണ്ടി വന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ക്രൂരതയായിരുന്നു. കാരവന് പുറത്ത് കരഞ്ഞുകൊണ്ട് വന്ന നടിയെ സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചു. ഈ സംഭവത്തിന് ശേഷം മാസങ്ങളോളം നീണ്ട മാനസിക വിഷമത്തില്‍ നിന്നും സാവധാനം മുക്തയായ ശേഷമാണ് നടി നിയമപോരാട്ടത്തിന് ഇറങ്ങിയത്. സിനിമയിലെ ആഭ്യന്തര സമിതികളില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ധൈര്യമാണ് പരാതി നല്‍കാന്‍ നടിയെ പ്രേരിപ്പിച്ചത്.
പരാതി ലഭിച്ച നിമിഷം മുതല്‍ കമ്മീഷണര്‍ കാളീരാജ് മഹേശ്വറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നീക്കങ്ങള്‍. കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളില്‍ സാധാരണക്കാരെന്ന വ്യാജേന ഷാഡോ പോലീസ് ഉണ്ടായിരുന്ന. രഞ്ജിത്തിനൊപ്പം നിഴലായി നടന്ന വ്യക്തി പോലും തന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് പോലീസുകാരാണെന്ന് അറിഞ്ഞില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ വിവരം ചോരാതിരിക്കാന്‍ കമ്മീഷണറുടെ ഓഫീസില്‍ പ്രത്യേക സംവിധാനവും ഉണ്ടായിരുന്നു.
അറസ്റ്റ് ഭയന്ന് നടന്‍ ബോബി കുര്യന്റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് തൊടുപുഴ മുട്ടത്ത് വെച്ച് പോലീസ് സംഘം രഞ്ജിത്തിനെ തടഞ്ഞത്. കൊച്ചി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ രഹസ്യനീക്കം രഞ്ജിത്തിനെ ഞെട്ടിച്ചു. സാംസ്‌കാരിക വകുപ്പോ പോലീസോ രഞ്ജിത്തിന് യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. അന്നും ഇന്നും ഇരയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും അത്തരം മ്ലേച്ഛമായ പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ‘പവര്‍ ഗ്രൂപ്പുകള്‍ക്ക്’ മുകളില്‍ നിയമത്തിന്റെ കൈകള്‍ എത്തുമെന്ന് തെളിയിച്ച ‘ഓപ്പറേഷന്‍’ മലയാള സിനിമയിലെ കറുത്ത അധ്യായങ്ങള്‍ക്കുള്ള താക്കീതാണ്. അധികാരത്തിന്റെ ഉന്നതിയില്‍ നിന്ന് അഴികള്‍ക്ക് പിന്നിലേക്ക് രഞ്ജിത്ത് നടന്നുനീങ്ങുമ്പോള്‍, അത് നീതി തേടിയിറങ്ങിയ അതിജീവിതയുടെ വലിയ വിജയമായി മാറുകയാണ്.
നടിയുടെ പരാതി ലഭിച്ച നിമിഷം മുതല്‍ പോലീസ് നീക്കങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ കമ്മീഷണര്‍ നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കാര്യങ്ങള്‍ പോലീസിന്റെ കൈപ്പിടിയിലായി. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള രഞ്ജിത്തിനെ കുടുക്കാന്‍ കൊച്ചിയില്‍ ഒരു ‘വാര്‍ റൂം’ തന്നെ സജ്ജമാക്കിയിരുന്നു.
എറണാകുളത്ത് നിന്ന് മറ്റൊരു നടന്റെ കാറില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്ന രഞ്ജിത്തിനെ കമ്മീഷണറുടെ കര്‍ശ്ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുട്ടത്ത് വെച്ചാണ് പോലീസ് തടഞ്ഞത്. ‘തൊടുപുഴ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പുറംലോകം പോലും ഈ അറസ്റ്റ് വിവരം അറിഞ്ഞത്. കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലെത്തിച്ച രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയെങ്കിലും, വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായി. ഇതോടെയാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ എത്തിച്ച് റിമാന്‍ഡ് നടപടികളിലേക്ക് നീങ്ങിയത്. തന്നെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ജയിലിലേക്ക് പോകും വഴി രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാലു ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയുടെ സെറ്റിലുള്ള ആഭ്യന്തര സമിതി പരാതി അവഗണിച്ചതോടെയാണ് നടി ഡിജിപിയെയും എസ്‌ഐടിയെയും സമീപിച്ചത് എന്നാണ് സൂചന. സിനിമയിലെ ‘പവര്‍ ഗ്രൂപ്പുകളുടെ’ സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സകല രാഷ്ട്രീയ കവചങ്ങളും തകര്‍ന്നുവീണ കാഴ്ചയാണ് ഇന്ന് കേരളം കണ്ടത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസിന്റെ തിയറി ദുര്‍ബ്ബലം; കൊലയ്ക്ക് ശേഷം പുറത്തിറങ്ങിയ അദിനാന് എന്തിന് തിരികെ കയറി? മൂഴിക്കല്‍ മരണങ്ങളില്‍ അടിമുടി ദുരൂഹത





