മലപ്പുറം: വസ്തു സർവ്വേ ചെയ്ത് നൽകുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയകേസിൽ മുൻ താലൂക്ക് സർവേയർക്കു മൂന്നുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവ്വെയറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ എം ശങ്കരനാരായണനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.
2019 ൽ കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ തന്റെ കോട്ടക്കൽ വില്ലേജിലുള്ള ഭൂമി സർവ്വേ ചെയ്ത് ലഭിക്കുന്നതിന് തിരൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഭൂമി സർവ്വേ ചെയ്ത് നൽകുന്നതിന് തിരൂർ താലൂക്ക് ഓഫീസിലെ താലൂക്ക് സർവ്വെയറായ ശങ്കര നാരായണൻ പരാതിക്കാരനോട് പ്രതിഫലമായി 14,000 രൂപ വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
കോഴിക്കോട് വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺ നാഥ് ഹാജരായി. മലപ്പുറം വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ രാമചന്ദ്രൻ, മുൻ ഇൻസ്പെക്ടർമാരായിരുന്ന എം. ഗംഗാധരൻ, ഫിറോസ്. എം. ഷഫീക്ക് എന്നിവരാണ് അന്വേഷണം നടത്തിയത്.


അച്ഛനെതിരെ പരാതി നല്കാന് കമ്മീഷണര്‍ ഓഫീസിലെത്തി, പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞു. അമലിനെ മാനവീയം വീഥിയില്‍ നിന്ന് പിടികൂടി പോലീസ്
കൊച്ചിയിലെ ആഡംബര ലഹരിവേട്ട കസ്റ്റംസ് ഏറ്റെടുക്കുന്നു; മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; ഷാജി ഫെര്‍ണാണ്ടോയുടെ ക്രൂയിസ് പാര്‍ട്ടി ബന്ധങ്ങള്‍ പുറത്ത്; അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്




