കൊച്ചി: റോഡരികില്‍ അപ്രതീക്ഷിതമായി ലഭിച്ച അപൂര്‍വ ചികിത്സയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ലിനു ഡെന്നിസ് മരണത്തിന് കീഴടങ്ങി. ഉദയംപേരൂര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിനുവിനെ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഇനി ‘ബാലികേറാ മല’യല്ല; നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ ആറ് മന്ത്രിമാർ
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ് ശ്വാസകോശത്തില്‍ രക്തവും മണ്ണും നിറഞ്ഞതോടെ ലിനു മരണത്തോട് മല്ലിട്ടു. ഈ സമയം ആ വഴി വന്ന ഡോക്ടര്‍ ദമ്പതികളായ തോമസ് പീറ്ററും ദിദിയ തോമസും, മറ്റൊരു ഡോക്ടറായ ബി. മനൂപും ലിനുവിന്റെ ജീവന് രക്ഷിക്കാന്‍ ഒത്തുചേര്‍ന്നു.
ക്രിസ്മസ് ആഘോഷത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന തോമസും ദിദിയയും അപകടസ്ഥലത്ത് മറ്റൊരാള്‍ ലിനുവിനെ പരിചരിക്കുന്നത് കണ്ട് ഡോക്ടറാണെന്ന് തിരിച്ചറിയുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കാത്തുനിന്നാല്‍ ലിനുവിന്റെ ജീവന് നഷ്ടപ്പെടുമെന്ന് ബോധ്യപ്പെട്ട മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ നടുറോഡില്‍ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. നാട്ടുകാര്‍ നല്കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ ദ്വാരമുണ്ടാക്കി പേപ്പര്‍ സ്ട്രോ ഉള്ളിലേക്ക് കടത്തിയാണ് ശ്വസനം പുനഃസ്ഥാപിച്ചത്.
റോഡരികിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലിനുവിനെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം ലിനു കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയത് ഡോക്ടര്‍മാരിലും ബന്ധുക്കളിലും വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡോക്ടര്‍മാരുടെ ഈ ആത്മസമര്‍പ്പണത്തെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഏവരെയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം ലിനുവിന്റെ ജീവനെടുക്കുകയായിരുന്നു.
ആധുനിക സജ്ജീകരണങ്ങളില്ലാത്ത സാഹചര്യത്തിലും സ്വന്തം ജീവന് പണയപ്പെടുത്തി അപരനെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരുടെ പോരാട്ടം കേരളത്തിന് മറക്കാനാവാത്ത നൊമ്പരമായി മാറി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നെട്ടയത്തെ സംഘര്‍ഷം മുതല്‍ ക്ഷേത്രത്തിലെ അതിക്രമം വരെ: വട്ടിയൂര്‍ക്കാവ് പൊലീസിനെതിരെ ആര്. ശ്രീലേഖ കമ്മീഷണര്‍ക്ക് കത്തയച്ചു; സി.പി.എമ്മിനായി പൊലീസ് രാഷ്ട്രീയം കളിക്കുന്നു: വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഡിജിപി





