മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ മുഖ്യാതിഥിയായി കമൽഹാസൻ : കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിന്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ  മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ പിന്തുണയുമായി തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ കേരളത്തിലെത്തുന്നു. ഏപ്രിൽ മൂന്നിന് കണ്ണൂർ മമ്പറത്ത് നടക്കുന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിലാണ് കമൽഹാസൻ മുഖ്യാതിഥിയായി പങ്കെടുക്കുക.
നേരത്തെ തന്നെ പിണറായി വിജയനും ഇടതുപക്ഷത്തിനും പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു എക്സിൽ അദ്ദേഹം കുറിച്ചത്. കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാനും ശരിയായ തീരുമാനമെടുത്ത് പിണറായി വിജയനെ വീണ്ടും വിജയിപ്പിക്കാനും കേരളത്തിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന കമൽഹാസൻ, അടുത്തിടെ പുറത്തിറങ്ങിയ ‘പിണറായി: ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശന ചടങ്ങിലും അതിഥിയായി എത്തിയിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായ കമൽഹാസൻ കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ നേരിട്ടെത്തുന്നത് ഇടതുമുന്നണി പ്രവർത്തകർക്ക് വലിയ ആവേശമാണ് പകരുന്നത്. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന  കമൽഹാസന്റെ ഈ സന്ദർശനം മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.