വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്കെതിരെ വിവാദ പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുജ്തബ ഖമനേയി സ്വവർഗാനുരാഗിയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തനിക്ക് വിവരം നൽകിയതായി ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. എന്നാൽ തന്റെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
സി.ഐ.എയിൽ നിന്നുമാത്രമല്ല, മറ്റ് ചില സ്രോതസ്സുകളിൽനിന്നും തനിക്ക് ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാനിലെ കർക്കശമായ ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കെ പുതിയ നേതാവിന് ഈ വെളിപ്പെടുത്തൽ വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കും മകന്റെ ഈ സ്വഭാവത്തിൽ വലിയ ആശങ്കയുണ്ടായിരുന്നതായും, ഇതാണ് മുജ്തബയെ പിൻഗാമിയാക്കുന്നതിൽ അദ്ദേഹം നേരത്തെ സംശയിക്കാൻ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ട്രംപ് വാദിച്ചു. ഇറാനിലെ നിയമപ്രകാരം സ്വവർഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അഭിമുഖത്തിനിടെ മുൻപ് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥികളേക്കാൾ കൂടുതൽ സ്വവർഗാനുരാഗികളുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അവർക്കായി പ്രത്യേക ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് മുൻ നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനി അധികാരമേറ്റത്. ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മുജ്തബ നിലവിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ മാറിനിൽക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലെബനനില്‍ ആവേശക്കടല്‍; ഇസ്രായേലുമായി വെടിനിര്‍ത്തല്‍! ‘ചരിത്രപരമായ ദിനം’ എന്ന് ട്രംപ്; ഇറാനുമായും സമാധാനത്തിന് വഴിതുറക്കുന്നു; ആയുധങ്ങള്‍ എല്ലാവരും ഉപേക്ഷിക്കുമോ? അണവായുധം ഇറാന് വേണ്ടെന്ന് വച്ചേക്കും





