‘ഭാര്യയെ ഉപദ്രവിച്ചവന് കൊടുത്ത സ്ഥാനം പറയിപ്പിക്കരുത്’; പിണറായിക്ക് രാഹുലിന്റെ മറുപടി

തിരുവനന്തപുരം: ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് മുഖ്യമന്ത്രി കൊടുത്ത സ്ഥാനമൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുലിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് രാഹുൽ മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള  മാങ്കൂട്ടത്തിലിന്റെ ഒളിയമ്പ്.
 മുഖ്യമന്ത്രി വിരട്ടാന്‍ നോക്കരുതെന്നും ജയിലിൽ ആക്കിയാൽ അല്ല, കൊല്ലാൻ നോക്കിയാലും പേടിക്കില്ലെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
എന്നെ ഹോട്ടൽ വളഞ്ഞ് താങ്കളുടെ പോലീസ് അറസ്റ്റ് ചെയ്തു. പറ്റാവുന്നത്ര അപരാധം യാതൊരു തെളിവുമില്ലാതെ എഴുതിപ്പിടിപ്പിച്ചു കോടതിയിൽ കൊടുത്തിട്ട് എന്തായെന്ന് രാഹുൽ തന്റെ പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്.
തന്റെ കേസുകളിൽ കോടതികൾ പറഞ്ഞത്കൂടി സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം. ഇനി കൂടുതൽ ക്ലാരിറ്റി വേണമെങ്കിൽ കോടതിയിൽ സമർപ്പിച്ച തെളിവുകളും ഇനി സമർപ്പിക്കാൻ പോകുന്ന തെളിവുകളും പോലീസിന് കൈമാറാൻ തയ്യാറാണെന്നും ഇല്ലാത്ത വാർത്തകൾ പുറത്തുവിടുന്ന ആ പോലീസ് ഈ തെളിവുകൾ പുറത്തുവിടട്ടെ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
തനിക്കെതിരെ ആരോപണം വന്നപ്പോൾതന്നെ തന്റെ പ്രസ്ഥാനവും നേതാക്കന്മാരും തന്നെ കേൾക്കുകപോലും ചെയ്യാതെ നടപടി എടുത്തിട്ടുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 സിപിഎം മുൻ എംഎൽഎ പി ടി കുഞ്ഞുമുഹമ്മദിന്റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. മുകേഷിനെതിരെ ആരോപണം വന്നു മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ പാർലമെന്റിൽ മത്സരിപ്പിച്ച ആളാണ് താങ്കൾ. ഇന്ന് ന്യായീകരിച്ച ഗണേഷ്കുമാറിനെതിരെ അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരിൽ ഉമ്മൻചാണ്ടി സാറിന്റെ സർക്കാരിൽ നിന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് താങ്കൾ പറഞ്ഞിട്ടില്ലേന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്.
അതേ ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും, താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ എന്നും രാഹുൽ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ സ്ത്രീപക്ഷ നിലപാടുകളൊക്കെ വെറും തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീർക്കലും ഒക്കെയാണെന്ന് ഇതിനോടകം കേരളത്തിന് നന്നായി ബോധ്യമായിട്ടുണ്ട്. ഒന്നുമറിയാതെ ആരുടെയോ ഒരു കഥാപാത്രമാണ് താങ്കൾ എന്ന് കഴിഞ്ഞദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ എടുത്തുകാട്ടുന്നു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.