കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ ഫ്രിഡ്ജിനുളളില്‍ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം; യുവ ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍, കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊടുങ്ങല്ലൂർ:  ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കൊടുങ്ങല്ലൂർ ചാത്തേടത്തുപറമ്പിൽ താമസിക്കുന്ന ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.

 കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി കടുത്ത വയറുവേദനയെത്തുടർന്ന് ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്തുവരികയായിരുന്നുവെന്ന് അപർണ പോലീസിനോട് പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന തനിക്ക് ഭ്രൂണം എങ്ങനെ വേർപെടുത്തണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. ഭ്രൂണം നശിപ്പിച്ചു കളയാൻ മാനസികമായി ബുദ്ധിമുട്ട് തോന്നിയതിനാലും എന്തുചെയ്യണമെന്ന് അറിയാത്തതിനാലും താൽക്കാലികമായി ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് ദമ്പതികളുടെ വിശദീകരണം.

സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപ് വിവാഹിതരായ ഇവർ മൂന്ന് മാസം മുൻപാണ് ഈ ഫ്ലാറ്റിൽ താമസമാക്കിയത്. ഭ്രൂണം സ്വയം പുറത്തുവന്നതാണോ അതോ മനഃപൂർവ്വം ഗർഭച്ഛിദ്രം നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. ദമ്പതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.