തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. പിഷാരടിയുടെ അഭിനയത്തെയോ കലയെയോ മോശമായി കാണാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഷ്ട്രീയമായ നിലപാടില്ലായ്മയെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്ന ശക്തമായ മറുപടിയുമായി രമേഷ് പിഷാരടിയും രംഗത്തെത്തി.
പലസ്തീൻ വിഷയത്തിലും മധ്യേഷ്യൻ പ്രതിസന്ധിയിലും കോൺഗ്രസിനും സിപിഎമ്മിനും വ്യക്തമായ നിലപാടുണ്ട്. എന്നാൽ ഈ വിഷയങ്ങളിൽ പിഷാരടി പുലർത്തുന്ന അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചത്.’കോമാളി’ എന്ന വാക്ക് പ്രയോഗിച്ചതിൽ ഖേദിക്കുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ മികവിനെയല്ല, രാഷ്ട്രീയ സ്ഥാനാർത്ഥി എന്ന നിലയിലുള്ള ഗൗരവമില്ലായ്മയെയാണ് ലക്ഷ്യം വെച്ചതെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ഐസക്കിന്റെ പ്രയോഗത്തോട് അനാവശ്യ വിവാദത്തിനില്ല. തനിക്ക് രാഷ്ട്രീയത്തിന് പുറമെ സംസ്കാരം കൂടിയുണ്ടെന്നും അത് സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും പിഷാരടി തിരിച്ചടിച്ചു.ഒപ്പം നിൽക്കാത്ത കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്ന് പിഷാരടി ചോദിച്ചു. ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിനെ പരിഹസിച്ചുകൊണ്ട് ഐസക് നടത്തിയ പ്രസംഗമാണ് വിവാദമായത്. “കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം?” എന്നായിരുന്നു ഐസക്കിന്റെ ചോദ്യം. ഇതിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഐസക് ഖേദം പ്രകടിപ്പിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോളേജുകളിലെ അധ്യാപക പീഡനം: അതിവേഗ പരിഹാര കമ്മിറ്റി വേണമെന്ന് ആവശ്യം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ





