കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരിട്ട് രംഗത്ത്. സീറ്റ് ലഭിക്കാത്തതിൽ അമർഷമുള്ള നേതാക്കളെ അനുനയിപ്പിക്കാൻ സർക്കാർ രൂപീകരണ വേളയിൽ അർഹമായ പരിഗണന നൽകുമെന്ന് നേതൃത്വം ഉറപ്പുനൽകി.
കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ കോലാഹലങ്ങൾ ഉണ്ടാക്കുകയായിരുന്നു. പാർട്ടി തന്നെയാണ് വലുതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സി.
സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്ന വാർത്തകളും അദ്ദേഹം തള്ളി. “എല്ലാ സ്ഥാനാർത്ഥികളും എന്റെ ആളുകളാണ്, കെ.സിയുടെയും വി.ഡിയുടെയും ചെന്നിത്തലയുടെയും ആളുകളാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പോസ്റ്ററുകളിൽ തന്റെ ചിത്രം വയ്ക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവർക്ക് പാർട്ടിയുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് വി.ഡി. സതീശൻ വികാരാധീനനായി പറഞ്ഞു. പ്രചാരണ ബോർഡുകളിൽ ഏത് നേതാവിന്റെ പടം വയ്ക്കുന്നതിലും തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ പ്രതിപക്ഷ നേതാവ് വാനോളം പുകഴ്ത്തി. “ജി. സുധാകരൻ ഒരു നുണയും പറയില്ല. അദ്ദേഹം നീതിമാനായ ഭരണാധികാരിയാണ്. അദ്ദേഹം എടുത്ത നിലപാടിന് കോൺഗ്രസ് രാഷ്ട്രീയമായ പിന്തുണ നൽകുകയാണ്,” എന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ഫോൺ വിളി വിവാദത്തിൽ ജി. സുധാകരന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നു എന്ന സൂചനയും അദ്ദേഹം നൽകി
കെ. സുധാകരനും അടൂർ പ്രകാശും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹൈക്കമാൻഡ് പ്രതിനിധിയായി കെ.സി. വേണുഗോപാൽ തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയത്. പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ വിമത ഭീഷണി പൂർണ്ണമായും ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വി.ഡി. സതീശന്റെ നിർദ്ദേശം





