ഇന്ധനവിലയിൽ വർധന; പ്രീമിയം പെട്രോളിന് വില കൂട്ടി; സാധാരണ പെട്രോളിനും ഡീസലിനും മാറ്റമില്ല , ഇറാൻ-ഇസ്രയേൽ സംഘർഷം തിരിച്ചടിയാകുന്നു

ന്യൂഡൽഹി: പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവിലയിലും വർധന. പ്രമുഖ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ നിലവിൽ വരും. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.

ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിക്കുന്നതിനും ചരക്ക് ഗതാഗത ചെലവ് ഉയർത്തുന്നതിനും കാരണമായിട്ടുണ്ട്.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കി. പ്രീമിയം പെട്രോളിന് പിന്നാലെ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വരുംദിവസങ്ങളിൽ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പാചകവാതക ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഇന്ധനവില കൂടി വർധിക്കുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.