പിഷാരടി വിളിച്ചാൽ പാലക്കാട്ട് പ്രചാരണത്തിനെത്തും ; സ്ഥാനാർത്ഥിയാകാനില്ല, സ്വപ്നങ്ങൾ സിനിമയിൽ മരാഷ്ട്രീയത്തിലേക്കില്ലെന്ന് ആസിഫ് അലി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ തനിക്ക് താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും നടൻ ആസിഫ് അലി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരും തന്നെ അത്തരമൊരു കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു.
 പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇതുവരെ വിളിച്ചിട്ടില്ല. എന്നാൽ പിഷാരടി വിളിച്ചാൽ ഉറപ്പായും പാലക്കാട്ടേക്ക് പോകുമെന്ന് അദ്ദേഹം  പറഞ്ഞു.
 വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. വോട്ട് ചെയ്തതിനുശേഷം മാത്രമേ ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാവിനെയോ കുറ്റം പറയാൻ ആർക്കും അവകാശമുള്ളൂ എന്നും താരം ഓർമ്മിപ്പിച്ചു.
ആഘോഷങ്ങളിലെ ഒരുമ: ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന ശീലം തുടരണമെന്ന് പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തവണ തൊടുപുഴയ്ക്ക് പകരം എറണാകുളത്താണ് ആസിഫ് അലിയും കുടുംബവും പെരുന്നാൾ ആഘോഷിക്കുന്നത്.സിനിമാ താരങ്ങൾ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ ആസിഫ് അലിയുടെ പേരും ചർച്ചകളിൽ വന്നിരുന്നു. എന്നാൽ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താല്പര്യമെന്നും നിലവിൽ രാഷ്ട്രീയത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.