യുവരക്തത്തിനായി വഴിമാറി മുതിർന്നവർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഗോദയുണര്‍ന്നതോടെ ഒരു സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍, ‘സ്ഥാനാര്‍ത്ഥിത്വം എനിക്ക് വേണ്ടേ വേണ്ട’ എന്ന് കൈകൂപ്പി പറയുന്ന ചില ‘അപൂര്‍വ്വ ജന്മങ്ങള്’ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുന്നു. ഒറ്റനോട്ടത്തില്‍ എല്ലാവരും ത്യാഗികളാണെന്ന് തോന്നുമെങ്കിലും, ഈ പിന്മാറ്റങ്ങള്ക്ക് പിന്നിലെ ജാതകം പരിശോധിച്ചാല്‍ സംഗതി വേറെയാണ്. പി.ജെ. ജോസഫ്, കെ. ബാബു, കെ. കൃഷ്ണന്‍കുട്ടി, വി. അബ്ദുറഹ്മാന് എന്നിവരാണ് ഇത്തവണ മത്സരരംഗത്ത് നിന്ന് സ്വയം മാറിനില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഇതില്‍ യഥാര്‍ത്ഥ മാതൃകയാകുന്നവരും, പുത്രവാത്സല്യത്തില് ഉരുകുന്നവരും, തോല്‍വി ഭയന്ന് ഓടുന്നവരും ഉണ്ടെന്നതാണ് വാസ്തവം.
ഈ പട്ടികയിലെ ഏറ്റവും കൗതുകകരമായ പിന്മാറ്റം കായിക മന്ത്രി വി. അബ്ദുറഹ്മാന്റേതാണ്. ബിസിനസ് തിരക്കുകളും ആരോഗ്യപ്രശ്നങ്ങളുമാണ് പുകമറയായി പറയുന്നതെങ്കിലും യഥാര്‍ത്ഥ കാരണം ‘മെസ്സി’യാണ്. ലോക ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് മലബാറിലെ ഫുട്ബോള്‍ പ്രേമികളെ പറ്റിച്ചുവെന്ന വികാരം മന്ത്രിക്കെതിരെ ശക്തമാണ്. വെറുതെ പണം കളഞ്ഞ് ഒരു തോല്‍വി ഏറ്റുവാങ്ങാന്‍ ഈ വ്യവസായിക്ക് താല്പര്യമില്ല. ജയിക്കില്ലെന്ന് ഉറപ്പായ പടക്കളത്തില്‍ നിന്ന് തന്ത്രപരമായി പിന്മാറാനാണ് മന്ത്രിയുടെ നീക്കം. പക്ഷേ, പാര്‍ട്ടിയാകട്ടെ ഈ 63-കാരനെ വിടാന്‍ ഭാവമില്ല താനും!
കേരള കോണ്‍ഗ്രസ് തലവന്‍ പി.ജെ. ജോസഫിന്റെ പിന്മാറ്റം ഒരു തലമുറ മാറ്റമായി യുഡിഎഫ് ആഘോഷിക്കുന്നുണ്ടെങ്കിലും സംഗതി ‘കുടുംബകാര്യം’ മാത്രമാണ്. പത്തു വട്ടം തൊടുപുഴയെ വിറപ്പിച്ച ഈ അതികായന് ഇത്തവണ വഴിമാറുന്നത് സ്വന്തം മകന് അപു ജോണ്‍ ജോസഫിന് വേണ്ടിയാണ്. മകനെ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കാന്‍ അച്ഛന് നടത്തുന്ന സ്വാഭാവികമായ കരുനീക്കം മാത്രമാണിതെന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നു. ത്യാഗത്തേക്കാള്‍ ഇവിടെ പുത്രവാത്സല്യത്തിനാണ് മാര്‍ക്ക്. ഇവിടെയാണ് കെ. ബാബുവും കെ. കൃഷ്ണന്‍കുട്ടിയും വ്യത്യസ്തരാകുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വിജയസാധ്യതയുടെ കാര്യത്തില്‍ സംശയമില്ല. എന്നിട്ടും സ്വന്തം കുടുംബത്തിന് വേണ്ടിയോ തോല്‍വി പേടിച്ചോ അല്ല ഇവര്‍ മാറിനില്‍ക്കുന്നത്.
തൃപ്പൂണിത്തുറയുടെ മണ്ണില്‍ അജയ്യനായിരുന്ന ബാബു, ആരോഗ്യപരമായ കാരണങ്ങള്‍ പറയുമ്പോഴും പാര്‍ട്ടിക്കുള്ളിലെ യുവതലമുറയ്ക്ക് അവസരം നല്‍കണമെന്ന ഉറച്ച നിലപാടിലാണ്. 81-ാം വയസ്സിലും ക്ലീന്‍ ഇമേജുള്ള ഈ ജനതാദള്‍ (എസ്) നേതാവ് തന്റെ സീറ്റ് യുവനേതാവ് അഡ്വ. വി. മുരുകദാസന്‍ വേണ്ടി സന്തോഷത്തോടെ ഒഴിഞ്ഞുകൊടുക്കുകയാണ്. ഇത് കേരളാ രാഷ്ട്രീയത്തിലെ അപൂര്‍വ്വതയാണ്.
അധികാരത്തിന് വേണ്ടി തമ്മിലടിക്കുന്ന കാലത്ത്, സ്വന്തം രക്തത്തിന് വെളിയിലുള്ള യുവതലമുറയ്ക്കായി വഴിമാറിക്കൊടുക്കുന്ന കെ. ബാബുവും കെ. കൃഷ്ണന്‍കുട്ടിയുമാണ് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ‘വ്യത്യസ്തന്മാര്’. കൂടെയുള്ളവര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് തടിതപ്പുമ്പോള്‍ ഇവര്‍ രണ്ടുപേരും വരുംതലമുറയ്ക്ക് മാതൃകയാകുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇരട്ടപ്രഹരത്തില്‍ കേരളം; ഗള്‍ഫില്‍ യുദ്ധഭീതി, നാട്ടില്‍ കടുത്ത ചൂട്: ഇന്ധനത്തിനൊപ്പം വൈദ്യുതി വിലയും പൊള്ളിച്ചേക്കും; വൈദ്യുതി ഉപയോഗം സര്‍വ്വകാല റിപ്പോര്‍ട്ടിലേക്ക്





