കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിന് പിന്നാലെ ഇന്ന് പെരുമ്പാവൂരിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി.
നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാൽ ഇവിടത്തെ വോട്ടർപട്ടികയിൽ താരത്തിന്റെ പേരില്ലെന്നാണ് പ്രാഥമിക വിവരം. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ ഫ്ലാറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടർപട്ടിക പരിശോധിച്ചെങ്കിലും അവിടെയും വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം എന്നത് നിർബന്ധമാണ്. വോട്ടില്ലെന്ന കണ്ടെത്തൽ ശരിയാണെങ്കിൽ ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വത്തെ ബാധിച്ചേക്കാം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൻ പ്രചാരണ പരിപാടികളാണ് പെരുമ്പാവൂരിൽ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ വോട്ടില്ലെന്ന വിവാദം പുകയുന്നതിനിടെ ഇന്നത്തെ റോഡ് ഷോ റദ്ദാക്കിയത് . ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ട്വന്റി 20 നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം.ഇന്നലെയാണ് സാബു എം. ജേക്കബ് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള താരങ്ങളെ അണിനിരത്തി ട്വന്റി 20യുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം





