തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതി വിധി തിരിച്ചടിയായതോടെ, ആന്റണി രാജുവിന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ തർക്കം രൂക്ഷമായി.
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചുമാറ്റി തെളിവ് നശിപ്പിച്ചുവെന്ന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ നേരിടണമെന്ന ഉത്തരവ് വന്നതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിയമപരമായ അർഹത അദ്ദേഹത്തിന് നഷ്ടമായി. 1994-ൽ നടന്ന ഈ കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ആന്റണി രാജുവിന് മത്സരിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ തിരുവനന്തപുരം സീറ്റിനെച്ചൊല്ലി സിപിഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിൽ അവകാശവാദം ഉന്നയിക്കുകയാണ്.മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് സിപിഎം ജില്ലാ ഘടകം സീറ്റ് ഏറ്റെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങളുടെ സിറ്റിങ് സീറ്റാണെന്നും ആന്റണി രാജുവിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ തങ്ങൾ തന്നെ നിർത്തുമെന്നുമാണ് പാർട്ടിയുടെ നിലപാട്.
മാറാത്തത് മാറുന്നു! പാലക്കാട്ടും തൃശൂരിലും ‘മോദി പ്രഭാവം’; അമ്പരപ്പോടെ എതിരാളികള്‍, ആവേശത്തില്‍ ബിജെപി
സ്ഥാനാർത്ഥി നിർണ്ണയത്തിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി സിപിഎം നേതാക്കൾ ഇന്ന് ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തും. മറ്റൊരു സ്വതന്ത്രനെ നിർത്തണമോ അതോ സിപിഎം നേരിട്ട് മത്സരിക്കണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.


എൽ.ഡി.എഫിൽ ഉറച്ച് ജോസ് കെ. മാണി! മുന്നണി മാറ്റ വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ; രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണമെന്ന് കേരള കോൺഗ്രസ്; സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം!





