കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിയമപോരാട്ടത്തില്‍ തിരിച്ചടി. എതിര്‍കക്ഷികള്‍ അറിയാതെ കേസ് ലിസ്റ്റ് ചെയ്യിപ്പിക്കാനും, വാദം കേള്‍ക്കാതെ തന്നെ അനുകൂലമായ സ്റ്റേ ഉത്തരവ് സമ്പാദിക്കാനുമുള്ള നീക്കം കോടതിയില്‍ പാളി. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരാനിരിക്കുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു.
സാധാരണ നടപടിക്രമങ്ങള്‍ മറികടന്ന് എതിര്‍കക്ഷികളെ അറിയിക്കാതെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യിപ്പിക്കാനായിരുന്നു വെള്ളാപ്പള്ളി പക്ഷത്തിന്റെ ശ്രമം. ഇതുവഴി കോടതിയില്‍ നിന്ന് പെട്ടെന്ന് ഒരു സ്റ്റേ ഉത്തരവ് നേടിയെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ ഈ നീക്കം തിരിച്ചറിഞ്ഞ കോടതി, അടിയന്തര നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. ഇതോടെ ഇനിയും എസ് എന്‍ ഡി പിയുടെ ജനറല്‍ സെക്രട്ടറിയല്ലാതെ വെള്ളാപ്പള്ളിയ്ക്ക് തുടരേണ്ടി വരും.
കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതോടെ എതിര്‍കക്ഷികള്‍ക്കും തങ്ങളുടെ ഭാഗം കോടതിയില്‍ വ്യക്തമാക്കാന്‍ അവസരം ലഭിച്ചു. വാദമില്ലാതെ സ്റ്റേ എന്ന ലക്ഷ്യം നടക്കാതെ പോയത് വെള്ളാപ്പള്ളി ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാനാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനം. യോഗത്തിന്റെ ഭരണപരമായ കാര്യങ്ങളിലും മറ്റും നിര്‍ണ്ണായകമായേക്കാവുന്ന ഈ കേസില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ വരും ദിവസങ്ങളില്‍ ഏറെ പ്രസക്തമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം മെഡിക്കൽ കോളേജ് തീപിടുത്തം: 5 രോഗികളുടെ മരണം, മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു




