കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇനി കേള്‍ക്കും. പ്രോസിക്യൂഷന്‍ ചുമത്തിയ കൊലക്കേസ് അടക്കം തെളിഞ്ഞു. ശിക്ഷ മറ്റെന്നാള്‍ വിധിക്കും. പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. രണ്ടരക്കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്.
2023 മേയ് 10-ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ (25) പ്രതി സന്ദീപ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച പ്രതി, ഡ്രസിങ് റൂമിലിരുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ 26 തവണയാണ് കുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച വന്ദനയെ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന സന്ദീപിനെ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിയിരുന്നു. മാനസിക നില പരിശോധിച്ച വിദഗ്ധ സമിതി പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏകപ്രതിയായിരുന്നു സന്ദീപ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കൊലക്കേസ് എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അതിനാല്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ആവശ്യം.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 1,000 പേജുള്ള കുറ്റപത്രത്തില്‍ 136 സാക്ഷികളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ പ്രതിക്കെതിരായ നിര്‍ണ്ണായക തെളിവുകളായി. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസാണ് കേസ് അന്വേഷിച്ചത്. അഡ്വ. പ്രതാപ് ജി. പടിക്കല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹാജരായി. നിര്‍ണ്ണായക വാദങ്ങളാണ് കേസില്‍ നടന്നത്. പ്രോസിക്യൂഷന്‍ നിലപാടുകള്‍ കോടതി അംഗീകരിച്ചു.
കോട്ടയം മുട്ടുചിറ സ്വദേശിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു ഡോ. വന്ദന ദാസ്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും ഈ സംഭവം കാരണമായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍ വെച്ച് ഒരു സി.പി.എം. നേതാവാണ് റെക്കോര്‍ഡ് ചെയ്തു; മൈക്ക് പെര്മിഷന് എടുത്ത വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ നിര്‍ണ്ണായക തെളിവ്; പേരാമ്പ്രയില്‍ സിപിഎം പ്രതിസ്ഥാനത്ത്; നടന്നത് വിദ്വേഷ പ്രചരണം തന്നെ




