ന്യൂ ഡൽഹി: ഭാരതീയ ജനതാ പാർട്ടി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 144 ( ആകെ 294 സീറ്റുകൾ) സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. ബിജെപിയുടെ പ്രമുഖ നേതാക്കളായ സുവേന്ദു അധികാരിയും ദിലീപ് ഘോഷും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മുൻപ് മമത ബാനർജി പ്രതിനിധീകരിച്ച ഭവാനിപൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നുമാണ് സുവേന്ദു അധികാരി ജനവിധി തേടുന്നത്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഖരഗ്‌പൂർ സദറിൽ നിന്ന് ദിലീപ് ഘോഷും ആസൻസോൾ സൗത്തിൽ നിന്ന് അഗ്നിമിത്ര പോളും മത്സരിക്കും. മുൻ രാജ്യസഭാ എംപി സ്വപൻ ദാസ്‌ഗുപ്ത രാഷ്ബിഹാരി മണ്ഡലത്തിൽ നിന്നാണ് മത്സരരംഗത്തിറങ്ങുന്നത്. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഹരീഷ് റാണ വിടവാങ്ങി; സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്കിയതിന് രാജ്യത്തെ ആദ്യദയാവധം നടപ്പായി
കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മെയ് 4-നാണ് വോട്ടെണ്ണൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 215 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയപ്പോൾ, 77 സീറ്റുകൾ നേടിയ ബിജെപിയാണ് നിലവിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷി.


ബീഹാർ ഇനി ബിജെപി ഭരിക്കും! സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി; നിതീഷ് കുമാർ പടിയിറങ്ങി; ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ





