പത്തനംതിട്ട: കോൺഗ്രസ് നേതാവും തദ്ദേശ സ്വയംഭരണ പ്രതിനിധിയുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാജരേഖാ ആരോപണം. മരിച്ച വ്യക്തിയുടെ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്ത് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്നാണ് പരാതി. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാനും പ്രസ്തുത കാർഡ് റദ്ദാക്കാനും അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു.
തുവയൂർ സ്വദേശിയായ യശോദ എസ്. പിള്ള എന്ന മരിച്ച വ്യക്തിയുടെ റേഷൻ കാർഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തിരുന്നത്. യശോദയുടെ ഭർതൃ സഹോദരിയുടെ മകളെന്ന വ്യാജേനയാണ് കാർഡിൽ പേര് ഉൾപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ യശോദയ്ക്ക് അങ്ങനെയൊരു സഹോദരിയോ മകളോ ഇല്ലെന്ന് അവരുടെ മക്കൾ വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ യശോദ മരണപ്പെട്ടതിന് പിന്നാലെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. എസ്ഐആർ (SIR) നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മക്കൾ ഈ ക്രമക്കേട് കണ്ടെത്തിയത്.
യശോദയുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ അന്വേഷണം നടത്തുകയും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടിമാറ്റുകയും ചെയ്തു. നിലവിൽ വീട്ടിൽ താമസക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കാനാണ് ഉത്തരവ്. ഈ റേഷൻ കാർഡ് രേഖയായി ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്നും ആരോപണമുണ്ട്.
2021-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജില്ലാ പഞ്ചായത്തംഗമായ വ്യക്തിയാണ് ശ്രീനാദേവി കുഞ്ഞമ്മ. പിന്നീട് ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തുകയും നിലവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് പ്രവർത്തിക്കുകയുമാണ്


അനാദികാലത്തേയ്ക്ക് കുറ്റപത്രം വൈകിയാല്‍ അത് ഗുണം ചെയ്യുക ഇരിക്കുന്ന കൊമ്പുതന്നെ മുറിയ്ക്കുന്ന ഒരുപറ്റം കള്ളന്മാര്ക്ക് തന്നെ; ഹൈക്കോടതി ആശ്വാസം നല്കുന്നെങ്കിലും കുറ്റപത്രം വൈകുന്നത് ആശങ്കയാകുന്നു; കുറ്റക്കാര്‍ക്ക് വിലസാന്‍ ഇതും മാര്‍ഗ്ഗം; ശബരിമലയില്‍ ‘നീതി’ വൈകുന്നുവോ?
വി.എസിന്റെ പേരും പ്രതിച്ഛായയും ഉപയോഗിച്ച് മലമ്പുഴയില്‍ വിള്ളലുണ്ടാക്കാന്‍ സുരേഷിനാകുമെന്ന് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍; വിഎസിന്റെ അനുയായിയെ എതിര്‍പാളയത്ത് എത്തിക്കാതിരിക്കാന്‍ വിഎസിന്റെ കുടുംബത്തെ മുന്നില്‍ നിര്‍ത്താന്‍ സിപിഎം; മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്ത്രം പാളുമോ?





