കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ യുഎൻഎയുടെ അംഗത്വ ലെവികളും മറ്റ് ഫണ്ടുകളും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി വൻതോതിൽ പണം തട്ടിയെന്നാണ് കേസ്.
തൃശ്ശൂർ ക്രൈംബ്രാഞ്ച് നേരത്തെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. വിദേശത്തുനിന്നടക്കം അനധികൃതമായി പണം എത്തിയതായും അത് ജാസ്മിൻ ഷായും കൂട്ടാളികളും ചേർന്ന് വെളുപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി. നഴ്സുമാരുടെ ക്ഷേമത്തിനായി പിരിച്ചെടുത്ത തുക വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ജാസ്മിൻ ഷായ്ക്കെതിരെ ഉയർന്നിരിക്കുന്നത്.
യുഎൻഎയിലെ മറ്റ് ഭാരവാഹികൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ പുറംലോകമറിഞ്ഞത്. ഇഡിയുടെ ഈ നടപടിയോടെ ജാസ്മിൻ ഷായ്ക്കും സംഘടനയിലെ മറ്റ് ചില മുൻ ഭാരവാഹികൾക്കും എതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമായിരിക്കുകയാണ്.
ശബരിമല കേസില്‍ എന്‍. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം


തിരുവനന്തപുരത്ത് യുവ മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു! ന്യൂസ് മലയാളം ക്യാമറാമാന് ജ്യോതിഷിന് ദാരുണാന്ത്യം





