തിരുവനന്തപുരം: ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അനുമതി നൽകിയ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർക്കെതിരെ കടുത്ത നടപടിയുമായി ചാൻസിലർ കൂടിയായ ഗവർണർ. സംസ്കൃത സർവകലാശാല വി സി ഡോ. കെ കെ ഗീതാകുമാരിയെ തൽസ്ഥാനത്തുനിന്ന് നീക്കി ഗവർണർ രാജേന്ദ്ര അർലേക്കർ ഉത്തരവിറക്കി. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സിസാ തോമസിന് സംസ്കൃത സർവ്വകലാശാല വി സി യുടെ അധിക ചുമതല നൽകിയിട്ടുണ്ട്.
സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിഎഫ്എ( ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ബിരുദത്തിന് തോറ്റ എ കലേഷ് എന്ന വിദ്യാർത്ഥിയെ ബിരുദാനന്തര ബിരുദ കോഴ്സ് ആയ എം എഫ് എ( മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്)ക്ക് പ്രവേശനം നൽകുകയും ആ പരീക്ഷ ജയിച്ചതിന്റെ അടിസ്ഥാനത്തിൽ തോറ്റ ബിഎഫ് എ ബിരുദം നൽകാനുമായി ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയും നീക്കത്തിൽ നിന്ന് പിന്മാറാനും ബന്ധപ്പെട്ട ഫയൽ സമർപ്പിക്കാനും വി സി ക്ക് ലോക്ഭവൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറുടെ നിർദ്ദേശം വൈസ് ചാൻസിലർ ഗീ താകുമാരി നിരസിക്കുകയായിരുന്നു.
സിൻഡിക്കേറ്റിന്റെ ശിപാർശ പ്രകാരം ബി വി സി വിദ്യാർത്ഥിയ്ക്ക് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളിലേക്ക് കടന്നിരുന്നു. തുടർന്നാണ് ഇന്ന് ഗവർണർ കടുത്ത നടപടിയിലേയ്ക്ക് കടന്നത്.
സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വി സി യായിരുന്നു ഗീതാകുമാരി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തിലാണ് ഗീതാകുമാരിക്ക് താൽക്കാലിക വി സി യുടെ താൽക്കാലിക ചുമതല നൽകിയത്.
ബി എഫ് എ (മ്യൂറൽ പെയിന്റിംഗ് ) പരീക്ഷയിൽ തോറ്റതിന് തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ചു പോയ ആളാണ് കലേഷ്. പിന്നീട് 16 വർഷത്തിനുശേഷം 2021ൽ ഇയാൾ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ബിരുദമില്ലാതെയാൾ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. 2023ലാണ് അദ്ദേഹം ബിരുദാനന്തര ബിരുദ പരീക്ഷ പാസായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സിപിഎമ്മിനു പിന്നാലെ ഭവന സന്ദർശനവുമായി കോൺഗ്രസ്സും; ഫെബ്രുവരി 20 മുതൽ കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തും





