തിരുവനന്തപുരം : പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 50 വർഷം കഠിനതടവും 30,000 രൂപ പിഴയും.
തിരുവനന്തപുരം തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പീഡനത്തിന് ഇരയായ അതിജീവിതയുടെ സ്വകാര്യഭാഗത്തു നിന്നും ലഭിച്ച പുരുഷബീജം പ്രതിയുടേതാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞിരുന്നു. പിഴ ഒടുക്കാത്തപക്ഷം മൂന്ന് വർഷം തടവ് കൂടുതലായി അനുഭവിക്കണമെന്ന് വിധിന്യായതിൽ പറയുന്നു.
2018 ഡിസംബർ 31നാണ് കേസിനു ആസ്പദമായ ആദ്യ പീഡനം നടന്നത്. ന്യൂഇയർ ആഘോഷിക്കാൻ പ്രതിയും അതിജീവിതയും കൂട്ടുകാരുമായി കോവളത്ത് പോയി തിരികെ വരവേ പ്രതി എല്ലാപേരെയും പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. പ്രാഥമിക ആവശ്യത്തിന് പോകണം എന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോൾ പ്രതി കൂട്ട് പോകുകയും അവിടെ വച്ച് പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ബഹളം വച്ചപ്പോൾ തുണിഉപയോഗിച്ച് വായ് പൊത്തിപിടിക്കുകയും ചെയ്തു.
മറ്റു സുഹൃത്തുക്കൾ അറിഞ്ഞു നാണക്കേട് ആകുമോ എന്ന് പേടിച്ചു കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. 2019 ജനുവരി 29നായിരുന്നു അടുത്ത സംഭവം. കുട്ടിയെ ആദ്യ സംഭവം പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിനുള്ളിൽ കയറി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിൽ പ്രതി നിർബന്ധപൂർവം കുട്ടിയുടെ സ്വകാര്യ ഭാഗത്തേക്ക് പ്രതിയുടെ ബീജം ഒഴിക്കുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയുമായി ഉത്സവം കാണാൻ ദൂരെ സ്ഥലത്ത് പോയി തിരികെ വരാൻ താമസിച്ചു. ഇവർ താമസിച്ചതിനാൽ അച്ഛൻ പൂന്തുറ പോലീസ്ൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് കേസ് എടുക്കുകയും കുട്ടികൾ തിരികെ എത്തിയപ്പോൾ അവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൻ കുട്ടികളുടെ സ്വകാര്യഭാഗത്തു നിന്നും സാമ്പിൾ എടുക്കുകയും അത് കെമിക്കൽ പരിശോധനക്ക് വിധയമാക്കുകയും ചെയ്തിരുന്നു. പത്തുമാസം കഴിഞ്ഞ് വന്ന കെമിക്കൽ റിസൽട്ടിൽ പുരുഷ ബീജത്തിന്റെ അംശം അതിജീവിതയിൽ നിന്ന് എടുത്ത സാമ്പിളിൽ ഉണ്ടായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയും പീഡനത്തിന്റെ വിവരങ്ങൾ പുറത്ത് അറിയുകയും ആയിരുന്നു .
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മറ്റൊരു കേസ് എടുത്തു. ഈ സമയം മറ്റൊരു മോഷണ കേസിൽ ജയിലിൽ ആയിരുന്ന പ്രതിയെ ഈ കേസിലേയ്ക്ക് കസ്റ്റഡിയിൽ വാങ്ങുകയും ഡി എൻ എ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ സാമ്പിളിൽ നിന്നും ലഭിച്ച പുരുഷ ബീജം പ്രതിയുടേത് ആണ് എന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. പൂന്തുറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ബി.എസ് സജികുമാർ, എ അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചുരം പാതകളില്‍ വാഹനം ഓടിച്ച് വലിയ പരിചയമില്ലാത്ത ഡ്രൈവര്‍ ഇറക്കത്തില്‍ ഗിയര്‍ കണ്ട്രോള് ചെയ്യുന്നതിന് പകരം ബ്രേക്കിനെ അമിതമായി ആശ്രയിച്ചത് വിനയായി; ആ വാന്‍ 300 അടി താഴ്ചയിലേക്ക് വീണതിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്





