കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കയറി മോശമായി പെരുമാറി എന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് നടപടിയെടുത്തത്.
2022-ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും മോശമായി സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു.
വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി


ഇന്‍ഷുറന്‍സ് തുകയ്ക്കായി ‘സുകുമാരക്കുറുപ്പ്’ മോഡല്‍ കൊലപാതകം; മരിച്ചെന്ന് വരുത്താന്‍ യുവാവിനെ കാറിലിട്ട് ചുട്ടെരിച്ചു; സത്യം പുറത്തായത് അവിഹിത ചാറ്റില്‍





