ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച് ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷം പശ്ചിമേഷ്യയിലെ നയതന്ത്ര സമവാക്യങ്ങളെ അടിമുടി മാറ്റുന്നു. അമേരിക്കന്‍ ആക്രമണത്തിന് തങ്ങളുടെ വ്യോമപാത തുറന്നു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ മധ്യസ്ഥത ഏറ്റെടുക്കുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വാക്ക് പാലിച്ചുവെങ്കിലും ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം മേഖലയെ ഞെട്ടിച്ചു. അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടി എന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്കും തന്ത്രപ്രധാന മേഖലകളിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതോടെ, ഇറാനെ പിന്തുണച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര നിലപാടില്‍ മാറ്റം വരികയാണ്. ഇതോടെ, ഇറാനെ ഒറ്റപ്പെടുത്തുക എന്ന അമേരിക്കന്‍ തന്ത്രം വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അമേരിക്കയെ നേരിട്ട് ആക്രമിക്കുന്നതിനേക്കാള്‍ പ്രായോഗികം ഗള്‍ഫിലെ യുഎസ് സേനാതാവളങ്ങളെ ലക്ഷ്യം വെക്കുന്നതാണെന്ന് ഇറാന്‍ കണക്കുകൂട്ടുന്നു. ഗള്‍ഫ് മേഖലയെ സംഘര്‍ഷഭൂമിയാക്കി മാറ്റി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. എന്നാല്‍, മേഖലയിലെ ഏറ്റവും വലിയ ശക്തിയായ സൗദി അറേബ്യയ്ക്ക് നേരെ പോലും ആക്രമണം ഉണ്ടായതോടെ ഇറാന്റെ പക്കല്‍ നിന്ന് ഇനിയൊരു ‘മര്യാദ’ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഇസ്രയേല്‍ തങ്ങളുടെ 200 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ പടിഞ്ഞാറന്‍-മധ്യ ഭാഗങ്ങളില്‍ നടത്തിയ ആക്രമണം ചരിത്രത്തിലെ ഏറ്റവും വലുതാണെന്ന് അവകാശപ്പെടുന്നു. ഈ പ്രത്യാക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ മണ്ണ് ഉപയോഗിച്ചില്ലെങ്കിലും, ഇറാന്റെ മിസൈല്‍ വര്‍ഷം ഏറ്റുവാങ്ങേണ്ടി വന്നത് അറബ് രാഷ്ട്രങ്ങളാണ്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ച് ആശങ്ക രേഖപ്പെടുത്തി. യുഎസിനും ഇസ്രയേലിനും മേഖലയിലുള്ള എല്ലാ സേനാതാവളങ്ങളും ആസ്തികളും ലക്ഷ്യമിടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി യുഎന്‍ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിക്കുമെന്നാണ് ഇറാന്റെ വാദമെങ്കിലും, തങ്ങളെ ചതിച്ച ഇറാന്റെ നിലപാടിനോട് ഗള്‍ഫ് രാജ്യങ്ങള്‍ ഇനി വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാണ്. ഈ നയതന്ത്ര വിള്ളല്‍ അമേരിക്കയ്ക്ക് മേഖലയില്‍ കൂടുതല്‍ സ്വാധീനം നല്‍കുകയും ഇറാന്റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുകയും ചെയ്യും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്! ‘നാട്ടില്‍ വന്നാല്‍ കാണിച്ചുതരാം’; ‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ താങ്ങില്ല’,





