ദോഹ/കുവൈറ്റ് സിറ്റി/മനാമ: ഇസ്രായേലിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ച് ഇറാന്‍. പശ്ചിമേഷ്യയിലെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന പ്രഹരം. ഇറാനെതിരെ ഇതോടെ അറബ് ലീഗും രംഗത്തു വന്നു. ഇറാന്‍ അറബ് രാജ്യങ്ങള്‍ക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയെ നടുക്കി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായത്. കുവൈറ്റിലെ യുഎസ് ആര്‍മി സെന്‍ട്രല്‍ ആസ്ഥാനത്തും ബഹ്റിനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ ദോഹ വ്യോമതാവളം അടച്ചുപൂട്ടി.
ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ദോഹയിലെ തന്ത്രപ്രധാന മേഖലകളില്‍ താമസിക്കുന്നവര്‍ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ സന്ദേശങ്ങള്‍ (അഹലൃെേ) പ്രചരിച്ചു. കുവൈറ്റിലെ ജഹ്റയില്‍ ശക്തമായ സ്‌ഫോടനവും സൈറണുകളും കേട്ടതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആര്‍മി സെന്‍ട്രലിന്റെ ആസ്ഥാനമായ കുവൈറ്റില്‍ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്റിനിലെ ജുഫൈറില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് മിലിറ്ററി ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് ബഹ്റിന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. വഞ്ചനാപരമായ ഈ ആക്രമണത്തെ ശക്തമായി അപലപിച്ച ബഹ്റിന്‍ ഭരണകൂടം രാജ്യത്ത് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
അബുദാബിയിലും റിയാദിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. തങ്ങളുടെ പക്കലുള്ള അത്യാധുനിക ആയുധങ്ങള്‍ പുറത്തെടുക്കാന്‍ പോകുന്നതേയുള്ളൂ എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകള്‍ മുള്‍മുനയിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇറാന്‍ ആക്രമണത്തെ സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യ പൂര്‍ണ്ണമായ ഒരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ഭീതി ശക്തമായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്രയേല്‍ ആ തീരുമാനത്തിലേക്ക് കടന്നു; പശ്ചിമേഷ്യ കത്തുന്നു: ഖമേനി കൊല്ലപ്പെട്ടോ? ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് വിറയ്ക്കുന്നു





