ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ-അമേരിക്കൻ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ ടെഹ്‌റാനിലെ മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്കൂൾ തകരുകയും 40 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പ്രധാന വ്യോമതാവളം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് മിനാബ്.
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് തൊട്ടടുത്താണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. “വർഷങ്ങളായി നിങ്ങൾ തേടുന്ന അമേരിക്കൻ സഹായം എത്തിക്കഴിഞ്ഞു” എന്ന് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഇറാൻ ജനതയോട് പറഞ്ഞു.
ലോക രാജ്യങ്ങളെ വിറപ്പിക്കാന്‍ ട്രംപ്! ഇന്ത്യയുള്‍പ്പെടെ 6 രാജ്യങ്ങള്‍ ഹിറ്റ്ലിസ്റ്റില് ; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് ഭീഷണി
ടെഹ്‌റാനിലെ പല ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനിക താവളങ്ങൾക്കൊപ്പം ജനവാസ മേഖലകളിലും ബോംബാക്രമണം നടന്നതായാണ് സൂചന.ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും മേഖലയിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിന് ഇത് കാരണമാകുമോ എന്നും ലോകം ഉറ്റുനോക്കുകയാണ്. ഇസ്രയേലിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.


ഇറാന് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാകിസ്താനെ അറിയിക്കും; സന്ദേശങ്ങള്‍ കൈമാറാന്‍ പാകിസ്താനെ ഇറാന് ഇടനിലക്കാരാക്കും; വീണ്ടും ഇസ്ലാമാബാദില് സമാധാന ചര്‍ച്ച; പശ്ചിമേഷ്യയില്‍ പ്രതീക്ഷ





