തിരുവനന്തപുരം :സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതിയുടെ സുപ്രധാനമായ പ്രകാശ് സിങ് കേസ് വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഈ വർഷം ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന റവാഡ ആസാദ് ചന്ദ്രശേഖറിന് ഇനി 2027 ജൂൺ 30 വരെ ഔദ്യോഗിക പദവിയിൽ തുടരാം.ഡി.ജി.പി പദവിയിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് സർക്കാരിന്റെ ഈ നീക്കത്തിന് ആധാരം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിയെ മാറ്റുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഇടത് നിരീക്ഷകന് അഡ്വ.ബി.എന്‍. ഹസ്കറിന് പാര്‍ട്ടി മുന്നറിയിപ്പ്, പറഞ്ഞതിലുറച്ച് ഹസ്കര്‍





