മനോരോഗിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി; പിന്നാലെ 15-കാരനെ പീഡിപ്പിച്ച പ്രതി കുറ്റക്കാരൻ

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ചയാൾ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരൻ. ശിക്ഷ നാളെ വിധിക്കും.
തിരുവനന്തപുരം മുട്ടത്തറ സ്വദേശി ജയൻ എന്നറിയപ്പെടുന്ന ജയകുമാർ  ആണ് കേസിലെ പ്രതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
 2025 ഏപ്രിൽ എട്ടിന് രാത്രി ഏഴുമണിയോടെടെയാണ്  കേസിനാസ്പദമായ സംഭവം. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു കണ്ട് പരിചയമുള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക്‌ ഹാൻഡ് കൊടുതിട്ട് അടുത്തേയ്ക്ക് വലിച്ചിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗത്തുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള ചെറിയ വഴിയിലേക്ക് പോകാൻ കുട്ടിയെ നിർബന്ധിച്ചു. ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി കുട്ടിയോട് പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നിൽക്കുകയായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടർന്ന് ഓടിപ്പോകുകയും അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും അച്ഛനെ വിളിച്ചു വിവരം അറിയിക്കുകയുംചെയ്തു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌. സി ആണ് കേസ് അന്വേഷിച്ചത്. 2012 മെയ് പത്തിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറാ യിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെ കുളിമുറിയിൽ വെച്ച് പീഡിപ്പിച്ചതിന് ഏഴ് വർഷം ശിക്ഷിക്കപ്പെട്ടി രുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്. ഇപ്പോൾ 65വയസാണ് ഇയാളുടെ പ്രായം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.