കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടേത് വെറും ‘അഭിനയം’ മാത്രമാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം നാടകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ കൈയ്യിലുള്ള പരിക്ക് രണ്ട് ദിവസം മുമ്പുള്ള ചിത്രങ്ങളിലും വ്യക്തമാണെന്നും പഴയ പരിക്കുകൾ കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ സാധാരണ രീതിയിൽ നടന്നുപോയ മന്ത്രി എങ്ങനെയാണ് ഐ.സി.യുവിൽ എത്തിയതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ചോദിച്ചു. കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം കെട്ടിച്ചമച്ചതാണെന്നും ഡി.സി.സി ഓഫീസ് ആക്രമിച്ചത് സി.പി.എം നേതാക്കളുടെ അറിവോടെയാണെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ആരോഗ്യമേഖലയിലെ തകർച്ച മറച്ചുവെക്കാൻ നടത്തുന്ന ഈ കള്ളപ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് നീതിരഹിതമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


തല്ലിയത് എസ്എഫ്ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന് റോയിയെ കാത്തിരിക്കുന്നത് സസ്പെന്ഷന്?
സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പോസ്റ്റ് ഇട്ടത് 15 കോടിക്കായി; പോസ്റ്റിട്ടയാള്‍ കാപ്പ കേസ് പ്രതിയെന്ന് പോലീസ് കണ്ടെത്തല്‍; ദൃശ്യങ്ങള്‍ കാട്ടി മൊയീനലി തങ്ങളെയും ഭീഷണിപ്പെടുത്തി




