കൊച്ചി : വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ഇത് കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ചിത്രത്തിന്റെ ടീസര്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേരളം തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും കേന്ദ്രമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ചിത്രത്തിലെ ഉള്ളടക്കം നേരിട്ട് ബോധ്യപ്പെടുന്നതിനായി ഹൈക്കോടതി നാളെ സിനിമ പ്രത്യേകമായി കാണും. ഇതിന് ശേഷമായിരിക്കും അന്തിമ
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനോടും സെന്‍സര്‍ ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും സെന്‍സര്‍ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ കളങ്കപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജയുടെ ജനനായകന് തിരിച്ചടി ! സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ആരാധകര്‍ക്ക് നിരാശ വിജയ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തില്‍





