തിരുവനന്തപുരം:സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് എം എ ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മേൽ നടപടികൾക്കായി പരാതി സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൈമാറിയിട്ടുണ്ട്.കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷഹനാസ്. എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധേയയായ ഷഹനാസ് മാക് ബെത്ത് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നു എന്നാണ് ഷഹനാസിന്റെ പരാതിയിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അടുത്ത അനുയായിയായ നിബു വർഗീസ് എന്നയാളാണ് ഇതിന് പുറകിലെന്നും പരാതിയിൽ പറയുന്നു.
ഭർത്താവും കുട്ടിയുമായി കുടുംബജീവിതം നയിക്കുന്ന ആളാണ് താൻ. സൈബർ ആക്രമണം കാരണം കടുത്ത ട്രോമ യിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷഹനാസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ന് രാവിലെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുകയായിരുന്നു. നിബു വർഗീസിന്റെ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.


മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി
വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി; ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ല; പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയുളളത്





