മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്

തിരുവനന്തപുരം: വേണ്ടപ്പെട്ടവരെങ്കിൽ കരുതൽ വേണ്ടതുപോലെ. മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം നൽകുന്നതിനാ യി താൽക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവുമായി സർക്കാരും സംസ്ഥാന പോലീസ് മേധാവിയും.

20 റിസർവ് സബ് ഇൻസ്പെക്ടർമാരുടെ തസ്തിക ഉയർത്തി അവരെ ഇൻസ്പെക്ടർ തസ്തികയിലാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു ആദ്യം. കേരളത്തിലെ 20 ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ ഈ തസ്തിക സൃഷ്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ മൂന്നാം തീയതി ആഭ്യന്തര വകുപ്പിന്റെ 23/ 2026 നമ്പർ ഉത്തരവ്.

ജില്ലാ ആസ്ഥാനങ്ങളിൽ മധ്യതലറാങ്കിൽ മേൽനോട്ട ചുമതലയ്ക്ക് ഉദ്യോഗസ്ഥരില്ല എന്ന സാധൂകരണത്തിൽ ആയിരുന്നു ഈ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിൽ 20 റിസർവ് എസ്ഐ മാരെ ഉദ്യോഗ കയറ്റം നൽകി ഇൻസ്പെക്ടർമാർ ആക്കിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഇന്നലെ ഉത്തര വ് പുറത്തിറക്കുകയായിരുന്നു. 497/2026 നമ്പരിൽ പോലീസ് ആസ്ഥാനത്തു നിന്നും ഡിജിപി ഇറക്കിയ ഉത്തരവിൽ ഈ ഉദ്യോഗക്കയറ്റം താൽക്കാലികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗ ക്കയറ്റത്തിന് നിലവിലുള്ള നിരോധനത്തിൽ ഇളവ് വരുത്തി,ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് ഈ ഉദ്യോഗക്കയറ്റം നൽകുന്നതെന്നും പോലീസ് ആസ്ഥാനത്തുനിന്നുള്ള ഉത്തരവിൽ പറയുന്നു.

കെ മഹേഷ്, കെ ജയചന്ദ്രൻ പി മനോജ് കുമാർ, ബി കെ ഭാസി,സി സുനിൽ, എസ് ആർ സുരേഷ്,ജെ എസ് സോജിൻ,അനിൽകുമാർ, പി എച്ച് ജമാൽ, ഒ എസ് സജി, ജോസ് ജോർജ്, എസ് അനിൽകുമാർ, കെ ആർ ഷാജി,എം സി ജിയാസ്,കെ വി ജയചന്ദ്രൻ, ഡി ജയകുമാർ, പോൾസൺ കെ ജോൺ, എം വി സാജു, ഒ ടി പീതാംബരൻ,സി ജി റോയ് എന്നീ റിസർവ് സബ് ഇൻസ്പെക്ടർമാരെയാണ് താൽക്കാലിക ഉദ്യോഗക്കയറ്റം നൽകി റിസർവ് ഇൻസ്പെക്ടർമാർ ആക്കിയിട്ടുള്ളത്. ജില്ലാ ആസ്ഥാനങ്ങളിലാണ് ഇവർക്ക് നിയമനം.ഈ പട്ടികയിലു ള്ള ഏഴ് പേർ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നവരാണ്.അഞ്ച് പേർ ഏപ്രിൽ മാസവും രണ്ടുപേർ മെയ് മാസത്തിലും സർവീസിൽ നിന്നും വിരമിക്കും.

പട്ടികയിലെ പന്ത്രണ്ടാം പേരുകാരനായ എസ് അനിൽകുമാർ മുഖ്യമന്ത്രിയുടെ ഗൺമാനാണ്.നേരത്തെ മുഖ്യമന്ത്രിക്ക് അകമ്പടി പോകവേസമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ റോഡിലിറങ്ങി ലാത്തി ഉപയോഗിച്ച് മർദ്ദിച്ചതായി അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു.ഇത് സംബന്ധിച്ച സ്വകാര്യ അന്യായം ഇപ്പോഴും കോടതിയിലു ണ്ട്.

കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന രാമചന്ദ്രൻ നായർക്ക് അസിസ്റ്റന്റ് കമൻഡാന്റ് ആയി വഴിവിട്ട് ഉദ്യോഗികക്കയറ്റം നൽകിയതായി ആരോപണം ഉയർന്നിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.