ദേവസ്വം ബോർഡിൽ ഇഡി നടപടി; അസി. കമ്മീഷണർ ജെ. ജയപ്രകാശിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടീവ് ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബോർഡിന്റെ കീഴിലുള്ള തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റൻറ് ദേവസ്വം കമ്മിഷണർ ജെ. ജയപ്രകാശിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഇ ഡി അനുമതി തേടിയിരിക്കുന്നത്.

കള്ളപ്പണം വിളിപ്പിക്കൽ നിരോധന നിയമപ്രകാരം ജയപ്രകാശിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി അവർ അദ്ദേഹത്തിന്റെ മാതൃസ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി തേടിയത്. സർവീസിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ അനുമതി ആവശ്യമുണ്ട്.

അന്വേഷണത്തിൽ കുറ്റക്കാരനണെന്ന് കണ്ടെത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സമീപിച്ച സാഹചര്യത്തിൽ ജയപ്രകാശിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

ഇ ഡിയുടെ ആവശ്യത്തിൻമേൽ അനുകൂല തീരുമാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈകൊണ്ടിട്ടുണ്ട്. ജയപ്രകാശത്തിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബോർഡ് അനുമതി നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.