കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും ആരോപിച്ച് യുവാവ് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയും സ്ഥാപനം അടിച്ചുതകർക്കുകയും ചെയ്തു. കോഴിക്കോട് പുറമേരി വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റെ ഉടമസ്ഥതയിലുള്ള ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലിന് നേരെയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.
വൈകീട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്ന് പറഞ്ഞ് യുവാവ് ബഹളം തുടങ്ങുകയായിരുന്നു.ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ യുവാവ് കടയിലെ സാധനങ്ങൾ അടിച്ചുതകർക്കാൻ തുടങ്ങി. തടയാൻ ശ്രമിച്ച കടയുടമ സാദിക്കിനെ വെള്ളക്കുപ്പി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭക്ഷണത്തിന് രുചിയില്ലെങ്കിൽ പണം തിരികെ നൽകാം എന്നോ അല്ലെങ്കിൽ ഭക്ഷണം മാറ്റി നൽകാമെന്നോ പറഞ്ഞ് സാദിഖ് യുവാവിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അക്രമി വഴങ്ങിയില്ല. കൂടുതൽ പ്രകോപിതനായ യുവാവ് ഹോട്ടലിന് വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
സംഭവത്തിൽ കടയുടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഭക്ഷണശാലകളിൽ ഇത്തരം ഗുണ്ടായിസം വർദ്ധിച്ചു വരുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഹോട്ടൽ ഉടമയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്


ഏറെ നാളായുള്ള ദുരിതങ്ങൾക്ക് ആശ്വാസം ; ഹർഷിന നാളെ മുതൽ സർക്കാർ ജീവനക്കാരി





