ബലാത്സംഗക്കേസ്: അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ; ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികൾ പാലിച്ചാണ് തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ അദ്ദേഹം എത്തിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 4 മണി വരെ തുടരും.തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം രാഹുലിന് വലിയ ആശ്വാസമാണ് നൽകുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ മാസം 16, 17, 18 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ജാമ്യം നൽകിയത്.
 രാഹുലും പരാതിക്കാരിയും തമ്മിലുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം നടന്നത് യുവതിയുടെ സമ്മതപ്രകാരമാണെന്നും അതിനായുള്ള മരുന്ന് എത്തിച്ചത് യുവതിയുടെ ആവശ്യപ്രകാരമാണെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. മരുന്ന് എത്തിച്ചത് രാഹുൽ ആണെങ്കിലും അത് പ്രതിയുടെ നിർബന്ധം മൂലമാണോ എന്നത് വിചാരണവേളയിൽ തെളിയിക്കേണ്ട കാര്യമാണെന്നും കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതി നൽകുന്നത് നിലനിൽക്കില്ലെന്ന സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനൊപ്പം നിർണ്ണായക തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ:അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണംചോദ്യം ചെയ്യൽ സമയത്ത് ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം.എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, അനുവാദമില്ലാതെ കേരളം വിട്ടുപോകരുത്.പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തെ പിന്നീട് പരാതിയാക്കി മാറ്റുകയാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. മറ്റ് രണ്ട് ബലാത്സംഗക്കേസുകളിൽ രാഹുലിന് നേരത്തെ തന്നെ കീഴ്കോടതികൾ ജാമ്യം അനുവദിച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.