തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കും. മര്‍ദ്ദനമേറ്റ എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. മിഥുന്‍ റോയിയെയും സഹോദരിയെയും പ്രതികളാക്കി തയ്യാറാക്കിയ എഫ്.ഐ.ആര്‍. അടിയന്തരമായി റദ്ദാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് ഉത്തരവിട്ടു. പൊലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്.
മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബാഹ്യശക്തികള്‍ പോലീസിനുള്ളില്‍ ഇരുന്ന് നടത്തിയ ഗൂഢശ്രമമായാണ് ആഭ്യന്തര വകുപ്പും സി.പി.എമ്മും ഇതിനെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍, കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെക്കുറിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടു. എ.സി.യുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
പുതുവത്സര തലേന്ന് ശംഖുമുഖത്തുണ്ടായ സംഘര്‍ഷത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനോടുള്ള വ്യക്തിപരമായ പകയാണ് മാളിലെ അക്രമത്തില്‍ കലാശിച്ചത്. അന്ന് നിയമലംഘനം നടത്തിയ എസ്.എഫ്.ഐക്കാരെ തടഞ്ഞ പോലീസുകാരെ ‘കണ്ടോളാം’ എന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് നടപ്പിലാക്കാന്‍ ആസൂത്രിതമായി മാളിലെത്തി മിഥുനെയും കുടുംബത്തെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ തന്നെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലീസ് അസോസിയേഷന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ കമ്മീഷണര്‍ക്കെതിരെ വരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ കുടുംബത്തിന് മുന്നിലിട്ട് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന രീതി മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരായ കേസ് ഇല്ലാതാകുന്നതോടെ നീതി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് സേന. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കണ്ണൂരില്‍ ‘വ്യാജ ബോംബ്’ പേടി; വോട്ടെണ്ണലിന് മുന്നേ പുകയുന്ന കനലുകള്‍, ജാഗ്രതയില്‍ പോലീസ്





